പത്തനംതിട്ട: കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് തിരുവല്ലയിൽ ആർപിഎഫ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്തു. ചെങ്ങന്നൂർ യൂണിറ്റിലെ ഹെഡ് കോൺസ്റ്റബിൾ ശാന്താറാവുവിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ തിരുവല്ല സ്വദേശികളായ ലിബിൻ, ശ്രീജിത്ത്, ആലപ്പുഴ സ്വദേശിയായ അജി എന്നിവരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കഞ്ചാവ് മാഫിയ സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് വ്യക്തമാക്കി. സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് തടഞ്ഞ്, ചോദ്യം ചെയ്തതാണ് പ്രതികളെ ചൊടിപ്പിച്ചത്. ഇവരെ ഉടൻ തന്നെ റെയിൽവേ പൊലീസിന് കൈമാറും.
Advertisements