പത്തനംതിട്ട: കൂടലിൽ പൊലീസുകാർക്ക് നേരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും സംഘത്തിന്റെയും ആക്രമണം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും നിരവധി ക്രിമിനൽക്കേസുകളിൽ ഉൾപ്പെടുകയും, കാപ്പ ചുമത്തപ്പെടുകയും ചെയ്ത ആളാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പത്തനംതിട്ട കൂടൽ പൊലീസ് സ്റ്റേഷനിലെ ഷാഫി, അരുൺ എന്നിവർക്ക് സാരമായി പരിക്കേറ്റു. കൂടുതൽ പൊലീസുകാർ എത്തിയാണ് അക്രമം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജീവനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദേശത്ത് എത്തിയ തിരുവനന്തപുരം സ്വദേശിയായ സ്ത്രീയെയും മകനെയും രാജീവന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് വച്ച് ആക്രമിക്കുകയായിരുന്നു. ഇവരുടെ മകന്റെ മുഖത്ത് അടിക്കുന്ന സാഹചര്യം അടക്കം ഉണ്ടായി. ഇതിനിടെയാണ് വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. തുടർന്നു, വാക്കേറ്റമുണ്ടായതോടെ പൊലീസ് സംഘത്തെ പ്രതികൾ ആക്രമിക്കുകയായിരുന്നു. കൂടുതൽ പൊലീസ് എത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാൾ മുൻപ് കാപ്പ് കേസിൽ അടക്കം പ്രതിയാണ് എന്ന ആരോപണമാണ് ഉയരുന്നത്. ഇത്തരത്തിൽ പരാതി ഉയർന്ന സാഹചര്യത്തിൽ വിഷയം സിപിഎം നേതൃത്വം ചർച്ച ചെയ്തേക്കും.