ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

തൃക്കൊടിത്താനം : ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. തൃക്കൊടിത്താനത്ത് ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികളെ പോലീസ് പിടികൂടി. കൂനന്താനം നെടുംകുന്നത്ത് ഭാഗത്ത് പുതുപ്പറമ്പ് വീട്ടിൽ മുസ്തഫ മകൻ സജിമോൻ പി.എം (45), ചങ്ങനാശ്ശേരി മറ്റം ഭാഗത്ത് ലാക്കുളം വീട്ടിൽ ഷറഫുദ്ദീൻ മകൻ അമീൻ മുഹമ്മദ് (22), കൂനന്താനം വെരൂർ ഭാഗത്ത് തൈക്കൂട്ടത്തിൽ വീട്ടിൽ കബീർ മകൻ സുധീർ (30), കൂനന്താനം ചീരംച്ചിറ ഭാഗത്ത് തൈക്കൂട്ടത്തിൽ വീട്ടിൽ അഷ്റഫ് മകൻ അൽഅമീൻ (31), മാടപ്പള്ളി പെരുമ്പനച്ചി ഭാഗത്ത് ചുങ്കത്തിൽ വീട്ടിൽ റഷീദ് മകൻ ഫൈസൽ (31) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisements

കുരിശുംമൂട് ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ലിബിൻ മാത്യു എന്നയാളെയാണ് പ്രതികള്‍ ആക്രമിച്ചത്. ലിബിൻ മാത്യുവും പ്രതികളുടെ ബന്ധുവും തമ്മിൽ ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനെത്തുടർന്നാണ് പ്രതികൾ കഴിഞ്ഞദിവസം ഓട്ടോറിക്ഷ സ്റ്റാൻഡിലെത്തി ലിബിൻ മാത്യുവിനെ ഓട്ടം വിളിച്ചു കൊണ്ടുപോവുകയും, വെങ്കോട്ട ഭാഗത്ത് വെച്ച് ആക്രമിക്കുകയും ചെയ്തത്. പ്രതികളിലൊരാളായ അൽഅമീൻ ഓട്ടോറിക്ഷ വിളിച്ചു കൊണ്ടു പോവുകയും, ബാക്കിയുള്ളവര്‍ ബൈക്കിലും സ്കൂട്ടറിലുമായി എത്തി ആക്രമിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലിബിൻ മാത്യുവിന്റെ പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതികളെ കണ്ടെത്തുകയായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ ഇ. അജീബ്, എ.എസ്. ഐ സഞ്ചോ, സി.പി.ഓ മാരായ സത്താർ, സെൽവരാജ്, അനീഷ് ജോൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.