കറുകച്ചാൽ : അന്യസംസ്ഥാന തൊഴലാളി ദമ്പതികളെ താമസസ്ഥലത്ത് കയറി ആക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസില്‍ കൂപ്രസിദ്ധ ഗുണ്ടയെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങന്താനം ശാന്തിനഗർ കോളനി ഭാഗത്തുള്ള മുളളനളയ്കൽ വീട്ടിൽ മോനു രാജ് പ്രേം (29)എന്നയാളെയാണ് വാകത്താനം പോലീസ് പിടികൂടിയത്.
ഇയാള്‍ കഴിഞ്ഞദിവസം പൊങ്ങന്താനം കവല ഭാഗത്ത് കൂടത്തിങ്കൽ ബേബിച്ചന്റെ കെട്ടിടത്തിൽ താമസക്കാരായ അന്യസംസ്ഥാന തൊഴലാളികളായ ബീസ്സാൽ ജഗാരി ഇയാളുടെ ഭാര്യ ചന്ദ്ര എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയായിരുന്നു. കൂടാതെ അവിടെയുണ്ടായിരുന്ന മറ്റൊരു വെല്‍ഡിംഗ് തൊഴിലാളിയായ ഷിബുവിനെയും ഇയാള്‍ ആക്രമിച്ചു.പ്രതി മുന്‍പ് ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ ഇയാള്‍ക്ക് പകരമായി ഇപ്പോള്‍ ബീസ്സാൽ ജഗാരിയാണ് ജോലി ചെയ്യുന്നത്.ഇതിലുള്ള വിരോധം മൂലമാണ് മോനു രാജ് ഇവരെ ആക്രമിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ പിടികൂടുകയായിരുന്നു.പ്രതിക്ക് വാകത്താനം, അയർക്കുന്നം, കോട്ടയം ഈസ്റ്റ്, തലശ്ശേരി, എറാണകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എന്നിവടങ്ങളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. കൂടാതെ ഇയാള്‍ കാപ്പാ നിയമനടപടി നേരിട്ടിട്ടുള്ള ആളുമാണ് . വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെനിഷ് റ്റി.എസ്, എസ്സ്.ഐ മാരായ പ്രസാദ് വി,എൻ, അനിൽ കുമാർ, എ.എസ്.ഐ സുനിൽ കെ.എസ്,സി.പി.ഓ മാരായ ലാൽചന്ദ്രൻ, പ്രദീപ് കുമാർ ജോഷി ജോസഫ്, നിയാസ്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.