കോട്ടയം: കേരളത്തിൽ എന്തു വിധേയനയും ഭരണം പിടിക്കാനും സ്വാധീനം ഉറപ്പിക്കാനുമായി ക്രൈസ്ത സഭകളുമായി കൈകോർക്കാൻ നിർണ്ണായക നീക്കവുമായി ബിജെപി. കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ക്ലാനായ കത്തോലിക്കാ സഭ വൈദികരുമായി ഒരു മണിക്കൂർ നീണ്ട ചർച്ചയാണ് നടത്തിയത്. ഈ ചർച്ചയിൽ ബി.ജെ.പി കേരളത്തിൽ രൂപീകരിക്കുന്ന ക്രൈസ്തവ സംഘടനയിലെ ക്ലാനായ കത്തോലിക്കാ സഭയുടെ പങ്കാളിത്തം ചർച്ചയായതായാണ് സൂചന. കോട്ടയം കാരിത്താസ് ആശുപത്രിയിൽ നടന്ന ചർച്ചയിൽ ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം , കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് എന്നിവരും കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി അധ്യക്ഷൻ മൈക്കിൾ വെട്ടിക്കാട്ടും പങ്കെടുത്തതായാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, രാത്രി എട്ടു മണിയോടെയാണ് കാരിത്താസ് ആശുപത്രിയിൽ എത്തിയത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിന് എത്തിയ ജെപി നദ്ദയുടെ പ്രോഗ്രാം ഷെഡ്യൂളിലൊരിടത്തും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായുള്ള ചർച്ചയുണ്ടായിരുന്നില്ല. എന്നാൽ, സഭയുടെ മേലധ്യക്ഷൻമാരുമായി രാത്രി പെട്ടന്ന് നിശ്ചയിച്ച ചർച്ചയായിരുന്നു. ഈ ചർച്ചയിൽ ജെപി നദ്ദ പങ്കെടുക്കുകയും, ഇവർക്കൊപ്പം ഒന്നിച്ച് ഭക്ഷണം കഴിക്കുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ കേരളത്തിൽ ബിജെപി നേതൃത്വത്തിൽ ക്രൈസ്തവ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ബിജെപി സർക്കാർ കേന്ദ്രത്തിൽ രണ്ടാം ടേം കൂടി പൂർത്തിയാക്കിയതോടെ ക്രൈസ്തവ സഭകളുടെ അടക്കം വരുമാനത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഭകൾ ബിജെപിയ്ക്ക് ഏതാണ്ട് വഴങ്ങുന്ന സാഹചര്യമാണ് ഉള്ളത്. ഇത് മുതലെടുത്താൻ ബിജെപി ജില്ലാ നേതൃത്വം സഭകളുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. മുൻ കേരള കോൺഗ്രസ് നേതാവാണ് കൂടിക്കാഴ്ചയിൽ സഭയ്ക്കും ബിജെപിയ്ക്കും ഇടയിൽ ഇടയിൽ മധ്യസ്ഥനായി പ്രവർത്തിച്ചതെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്.
കോട്ടയത്ത് എത്തിയ ബിജെപി അധ്യക്ഷൻ കോടിമത വിൻസർ കാസിൽ ഹോട്ടലിലാണ് താമസിച്ചിരുന്നത്. രാത്രിയിൽ ഇവിടെ ക്യാമ്പ് ചെയ്തിരുന്ന ഇദ്ദേഹത്തിന് ഇസഡ് പ്ലസ് സുരക്ഷയാണ് ഒരുക്കിയിരുന്നതും. എന്നാൽ, ഇദ്ദേഹത്തിന്റെ പ്രോഗ്രാം ചാർട്ടിൽ ഇല്ലാതിരുന്ന പരിപാടിയാണ് കാരിത്താസ് ആശുപത്രിയോട് ചേർന്ന് ഒരുക്കിയത്. ഒരു മണിക്കൂറോളം ബിഷപ്പുമാരുമായി സംസാരിച്ച ഇദ്ദേഹം എൻഐഎ റെയ്ഡ് അടക്കമുള്ള കാര്യങ്ങൾ സഭയുമായി പങ്കു വച്ച്. രാജ്യത്തിന്റെ തീവ്രവാദ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ സഭ ബിജെപിയും കേന്ദ്ര സർക്കാരുമായി സഹകരിക്കേണ്ടതിന്റെ ആവശ്യകതയമാണ് ജെപി നദ്ദ പ്രധാനമായും ഉയർത്തിയതെന്നാണ് സൂചന.
എന്നാൽ, കാരിത്താസ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ദേശീയ അധ്യക്ഷൻ ഇവിടെ എത്തിയതെന്ന വിശദീകരണമാണ് സഭയും, ബിജെപി ജില്ലാ നേതൃത്വവും നൽകുന്നത്. രാഷ്ട്രീയ വിഷയങ്ങൾ ഒന്നും ചർച്ചയായില്ലെന്നും 45 മിനിറ്റ് മാത്രമാണ് ഇദ്ദേഹം ഇവിടെ ചിലവഴിച്ചതെന്നും സഭയും ബിജെപിയും വ്യക്തമാക്കുന്നു.