പാലാ : തേക്കും തടി മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ പൂവരണി താന്നിപ്പൊതിയിൽ വീട്ടിൽ ജേക്കബ് മകൻ വിൻസെന്റ് (50) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.തടി കച്ചവടക്കാരനായ വിൻസെന്റ് ഈരാറ്റുപേട്ട സ്വദേശിയായ സലിം എന്നയാള്‍ക്ക് തേക്കിന്റെ തടി വില്‍ക്കുകയായിരുന്നു . ഈ വില്‍പ്പന നടത്തിയ തടി തന്നെയാണ് വിൻസെന്റ് മോഷ്ടിച്ചത്.
വിൻസെന്റ് മറ്റൊരാളില്‍ നിന്നും വാങ്ങിയ തടിയാണ് സലിമിന് വിറ്റത്.സലിം തടി വിളക്കുമരുതു ഭാഗത്ത് സൂക്ഷിക്കുകയും ഇത് മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തുകയും ചെയ്തു. എന്നാല്‍ തടി എടുക്കാന്‍ ചെന്ന സമയം ഇത് മോഷണം പോയതായി കാണുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു . തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ തടി മോഷ്ട്ടിച്ചുകൊണ്ട് പോയത് വിൻസന്റ് തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിൻസെന്റ് തടി സലീമിനു കച്ചവടം നടത്തിയ അന്ന് രാത്രിതന്നെ പിക്കപ്പ് വാനുമായി വന്ന് തടി മോഷ്ട്ടിച്ചുകൊണ്ട് പോവുകയായിരുന്നു. വാന്‍ ഡ്രൈവറോട് തന്റെ തടിയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് വിൻസെന്റ് തടി കയറ്റിക്കൊണ്ടു പോയത് . പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി,എ.എസ്.ഐ ബിജു കെ. തോമസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.