തിരുവല്ല: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി കോയിപ്രം ബ്ലോക്ക് പഞ്ചായത്തു ഏരിയൽ ഉള്ള സംരംഭകർക്കു വേണ്ടി സംരംഭകത്വ അവബോധ ഏകദിന ശില്പശാല സെപ്റ്റംബർ 27 ചൊവ്വാഴ്ച രാവിലെ 9.30 മണി മുതൽ കോയിപ്രം പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി. ഏകദിന ശില്പശാലയുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശമ്മ ജോസഫ് നിർവ്വഹിച്ചു. ശില്പശാലയിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരിൽ അധ്യക്ഷത വഹിച്ചു. തിരുവല്ല ഉപജില്ല വ്യവസായ ഓഫീസർ സ്വപ്നദാസ് , കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം സൂസൻ ഫിലിപ്പ്, കെ എസ് എസ് ഐ എ തിരുവല്ല താലൂക്ക് പ്രസിഡന്റ് സുഭാഷ് വി സി, എഫ് എൽ സി ബ്ലോക്ക് കോർഡിനേറ്റർ അലക്സാണ്ടർ കോശി, കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ ധനേഷ് പണിക്കർ, ഇരവിപേരൂർ പഞ്ചായത്ത് ഇന്റേൺ മോനു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
സംരംഭകർക്കായി ബാങ്ക് വായ്പ നടപടികളെ കുറിച്ച് എൽഡിഎം സിറിയക് തോമസ്, വനിത വികസന കോർപറേഷൻ പദ്ധതിയെപ്പറ്റി പ്രൊജക്റ്റ് അസിസ്റ്റന്റ് സോജി വർഗീസ്, മാർക്കറ്റിംഗ് മേഖലയെ കുറിച്ച് കോട്ടയം താലൂക്ക് ഉപജില്ല വ്യവസായ ഓഫീസർ ലോറൻസ് മാത്യു, കോയിപ്രം ബ്ലോക്ക് വ്യവസായ ഓഫീസർ ഹരി എ കേന്ദ്ര – സംസ്ഥാന പദ്ധതികളെ പറ്റിയും, ലൈസൻസ് നടപടികളെ കുറിച്ചും, സാധ്യത സംരംഭങ്ങളെപ്പറ്റിയും ക്ലാസ്സുകൾ നടത്തി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഏരിയയിൽ നിന്നു ഉള്ള 130 നു മുകളിൽ സംരംഭകർ ശില്പശാലയിൽ പങ്കെടുത്തു .