ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ നായയുടെ ആക്രമണത്തിൽ ആറു പേർക്ക് കടിയേറ്റു. രണ്ടു കുട്ടികൾക്കും, നാല് മുതിർന്നവർക്കു മാണ് നായയുടെ കടിയേറ്റത്. ബുധനാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ഏറ്റുമാനൂർ ക്ഷേത്രം അമ്പലനട ഭാഗത്താണ് നായ വഴിയാത്രക്കാർ അടക്കമുള്ളവരെ ആക്രമിച്ചത്. കഴുത്തിൽ ബെൽറ്റുള്ള നായയാണ് ആക്രമണം നടത്തിയതെന്നു നാട്ടുകാർ പറയുന്നു.
തുടർന്ന് ഏറ്റുമാനൂർ നഗരസഭയുടെ നേതൃത്വത്തിൽ ഉള്ള സംഘം ആക്രമണം നടത്തിയ നായയെ പിടികൂടി. നായയുടെ കടിയേറ്റ് വരെ ഏറ്റുമാനൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിൽ ബെൽറ്റ് ധരിച്ച വളർത്തു നായയാണ് ആക്രമണം നടത്തിയതെന്നു നാട്ടുകാർ ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ നായ ഏതോ വീട്ടിൽ വളർത്തുന്ന നായ ആണെന്നും അതുകൊണ്ടു തന്നെ ഒന്നുങ്കിൽ വീട്ടുകാർ അഴിച്ചു വിട്ടതാകാമെന്നും, അല്ലങ്കിൽ നായയെ തെരുവിൽ ഉപേക്ഷിച്ചതാവാമെന്നും നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിൽ നഗരസഭ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.