കോട്ടയം: പശ്ചിമ ബംഗാളിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് പൊതി കളാക്കി കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും വില്പന ടത്തിയ ബംഗാൾ സ്വദേശി ടിപ്പു എസ്.കെ എന്നയാളാണ് കുറവിലങ്ങാട് എക്സൈസിന്റെ പിടിയിലായത്. ഇയാൾ കുറവിലങ്ങാടിന് സമീപം വാടകയ്ക്ക് താമസിച്ച് തൊഴിലാളികൾ ക്കും, കോളേജ് വിദ്യാർത്ഥികൾക്കും ഒരു പൊതിക്ക് 500 രൂപ നിരക്കിൽ കഞ്ചാവ് വില്പന നടത്തി വരുകയായിരുന്നു എന്നും അധികൃതർ പറഞ്ഞു.
ഇയാളിൽ നിന്നും നാല് കഞ്ചാവ് പൊതികളും കഞ്ചാവ് വലിക്കുവാനുള്ള ചിലിം എന്ന ഉപകരണവും കണ്ടെടുത്തു. കുറവിലങ്ങാട് റേഞ്ചിലെ ഉദ്യോഗസ്ഥർ പല സ്ക്വാഡുകളായി തിരിഞ്ഞ് പട്രോളിംഗ് നടത്തുന്നതിനിടയിൽ ഭയന്നോടിയ പ്രതിയെ പിൻതുടർന്ന് ഇയാൾ താമസിച്ച വാടക വീട്ടിൽ നിന്നും ഇൻസ്പെക്ടർ ഒ .പി വർമ്മദേവന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയുമായായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിശോധനയിൽ ഇയാളോടൊപ്പം താമസിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ എല്ലാവരും കഞ്ചാവിന് അടിമകളാണെന്ന് എക്സൈസിന് ബോധ്യമായിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം പ്രിവന്റിവ് ഓഫീസർമാരായ കെ.ആർ ബിനോദ്, അനു വി. ഗോപിനാഥ്, എക്സൈസ് ഇന്റലിജെൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മേഘനാഥൻ പി.എ സിവിൽ എക്സൈസ് ഓഫീസർമാരായ ദീപേഷ് എ.എസ്, വേണുഗോപാൽ . കെ.ബാബു, അമൽ ഷാ മാഹിൻ കുട്ടി, എക്സൈസ് ഡ്രൈവർ ബിബിൻ ജോയി എന്നിവരും പങ്കെടുത്തു.