കോട്ടയം : കുറിച്ചി പഞ്ചായത്തിലെ ഹ
പതിനാലും വാർഡിലെ സചിവോത്തമപുരം കുടിവെളള പദ്ധതി പൂർത്തീകരിച്ചു. വാർഡിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായ പദ്ധതിയാണ് പൂർത്തീകരിച്ചത്. പദ്ധതി ഒക്ടോബർ രണ്ടിന് വൈകിട്ട് 4 മണിക്ക് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം പികെ വൈശാഖ് അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ഉപഭോക്ത സമതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് അംഗം പികെ വൈശാഖ് മുൻകൈ എടുത്താണ് പദ്ധതി നടപ്പാക്കിയത്. പ്രദേശത്തെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം തിരഞ്ഞെടുപ്പ് സമയത്തടക്കം നാട്ടുകാർ വൈശാഖിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഈ സമയത്ത് തന്നെ പ്രശ്നത്തിന് പരിഹാരം കാണാം എന്നും വൈശാഖ് ഉറപ്പും നൽകിയിരുന്നു. ഇതേ തുടർന്ന് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 14 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. 85 കുടുംബങ്ങളിലെ
നാനൂറോളം വ്യക്തികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുടിവെളളത്തിന് കടുത്ത ക്ഷാമം നേരിടുന്ന പ്രദേശത്ത് പദ്ധതി നടപ്പാക്കുന്നത് ആശ്വാസമാകുമെന്ന് നാട്ടുകാർ അറിയിച്ചു. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് മുഖേന കുഴൽ കിണർ നിർമ്മിച്ച് വലിയ ടാങ്ക് സ്ഥാപിച്ച് 5 ലൈനുകളിലായി ആണ് വൈളളം വീടുകളിൽ എത്തിക്കുന്നത്. സ്ഥലത്ത് തന്നെ സ്ഥിതി ചെയ്യുന്ന പൊതു കിണർ കൂടി വ്യത്തിയാക്കി ഇതിനൊപ്പം വെളളം കൊടുക്കാനുളള ക്രമീകരണം ചെയ്തു എന്നതും പദ്ധതിയുടെ നേട്ടമായി, ഒരേ സമയം സർഫസ് വാട്ടറും ( നീരുറവ ) ഗ്രൗണ്ട് വാട്ടർ ( ഭൂഗർഭ ജലവും ) സംയോജിപ്പിക്കുന്ന പദ്ധതി കൂടിയാണ് ഇത്.