കോട്ടയം : ചങ്ങനാശ്ശേരി പൂവത്തെ ദൃശ്യം മോഡൽ കൊലപാതകത്തിൽ നിർണായകമായ വെളിപ്പെടുത്തൽ പുറത്ത്. കൊലപാതകത്തിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്ന നിർണായകമായ വിവരമാണ് ഇപ്പോൾ പുറത്തുവന്നത്. കൊല്ലപ്പെട്ട ബിന്ദു കുമാറിന് , പ്രതിയായ മുത്തു കുമാറിന്റെ ഭാര്യയുമായുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചനയാണ് ലഭിക്കുന്നത്. ബിന്ദുകുമാറിന് ഭാര്യയും തമ്മിൽ സാമ്പത്തികമായ അടക്കമുള്ള ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് പ്രതിയായ മുത്തു കുമാറിന് സംശയമുണ്ടായിരുന്നു. ഇതേപ്പറ്റി ചോദിച്ചറിയുന്നതിനായി ചങ്ങനാശ്ശേരി പൂവത്തെ വീട്ടിൽ ബിന്ദു കുമാറിനെ വിളിച്ചു വരുത്തിയ പ്രതിയും ഗുണ്ടാ സംഘവും ചേർന്ന് കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. കേസിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ടു പ്രതികൾ സംസ്ഥാനം വിട്ടതായും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും ചങ്ങനാശ്ശേരി പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട ബിന്ദു കുമാറും പ്രതിയായ മുത്തു കുമാറിന്റെ ഭാര്യയും തമ്മിൽ സൗഹൃദം ഉണ്ടായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തികമായി അടക്കമുള്ള ഇടപാടുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. മുത്തു കുമാറിന്റെ ഭാര്യ വിദേശത്താണ്. ഒരു മാസം മുൻപ് മുത്തുകുമാറിന് പണം അയച്ചുകൊടുത്ത ഭാര്യ, ഇതിൽ നിന്നും 5000 രൂപ ബിന്ദു കുമാറിന് നൽകണമെന്ന് അറിയിച്ചതായി പറയുന്നു. ഈ പണം എന്തിനാണ് നൽകുന്നത് എന്ന് ചോദിച്ച് മുത്തുകുമാറും ഭാര്യയും തമ്മിൽ വഴക്കുണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് ബിന്ദു കുമാറിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് മുത്തു കുമാറിന് സംശയമുയർന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ ബന്ധത്തെപ്പറ്റി ചോദിച്ചറിയുന്നതിന് വേണ്ടിയാണ് ബിന്ദു കുമാറിനെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് ഇരുവരും ഒന്നിച്ച് മദ്യപിക്കുകയും ചെയ്തതായി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മദ്യപിക്കുന്നതിനിടെ മുത്തുകുമാറും സുഹൃത്തുക്കളും ചേർന്ന് വിഷയം ബിന്ദു കുമാറിനോട് ചോദിക്കുകയും ഇതേ ചൊല്ലി വാക്കേറ്റവും പിന്നീട് കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. ചങ്ങനാശ്ശേരി പൂവത്തെ വീട്ടിൽ വച്ചാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയതെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തുടർന്നുണ്ടായ മർദ്ദനത്തിനിടെ ബിന്ദു കുമാർ കൊല്ലപ്പെടുകയായിരുന്നു. കുമാറിനെ ചോദ്യം ചെയ്യുന്നതിനു വേണ്ടി മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് പ്രതികൾ ചങ്ങനാശ്ശേരി പൂവ്വത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്നുണ്ടായ സംഘർഷത്തിനും , ക്രൂര മർദനത്തിനും ഒടുവിലാണ് ബിന്ദു കുമാർ കൊല്ലപ്പെട്ടത്. പ്രതിയായ മുത്തു കുമാറിന് ചങ്ങനാശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. തുടരന്വേഷണത്തിന്റെ ഭാഗമായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് അറിയിച്ചു.