വൈക്കം: വൈക്കം വെച്ചൂർ , തലയാഴം ഭാഗങ്ങളിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഭവത്തിൽ രണ്ടു പേരെ പോലിസ് പിടികൂടി. സെപ്റ്റംബർ 24ന് പുലർച്ചെ വെച്ചൂരിലെ മൂന്ന് ക്ഷേത്രങ്ങളിലെയും ഒരു പള്ളി കപ്പേളയിലെയും കാണിക്ക വഞ്ചികൾ പൊളിച്ച് പണം അപഹരിച്ച കേസിലാണ് കായംകുളം സ്വദേശികളായ അൻവർഷ (23), സരിത (22) എന്നിവരെ പോലീസ് കോട്ടയത്തുനിന്ന് പിടികൂടിയത്. കായംകുളം, ഇടുക്കി എന്നിവടങ്ങളിൽ അടിപിടി, മോഷണ കേസുകളിൽ ഇവർ പ്രതികളാണ്. ആരാധനാലയങ്ങളിലെ സി സി ടി വി യിൽ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങളും ബൈക്കിന്റ നമ്പറുമാണ് പ്രതികളിലേയ്ക്കെത്താൻ പോലിസിനെ സഹായിച്ചത്.
ഇവരിൽ നിന്ന് പോലിസ് പണവും കണ്ടെടുത്തു. വൻമോഷണ സംഘത്തിന്റ ഭാഗമാണെന്ന് സംശയിക്കപ്പെടുന്ന ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അൻവർ ഷായെ പോലീസ് മോഷണം നടന്ന തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, ഇടയാഴം വൈകുണ്ഠപുരം ക്ഷേത്രം, അച്ചിനകം പിഴയില്‍ ശ്രീദുര്‍ഗാക്ഷേത്രം, ബണ്ട് റോഡിലെ സെന്റ് ജോസഫ് കപ്പേള എന്നിവിടങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കത്ത്ഏതാനും മാസങ്ങൾക്കിടയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പത്തോളം മോഷണങ്ങൾ നടന്നിരുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ അലങ്കാരഗോപുരം, വലിയ കവലയിലെ അലങ്കാര ഗോപുരത്തിനു സമീപത്തെ ഭണ്ഡാരം , കൊച്ചാലുംചുവട് ഭഗവതി ക്ഷേത്രം, നഗരത്തിലെ ജ്വല്ലറി, കച്ചേരികവലയിലെ വനദുര്‍ഗാ ക്ഷേത്രം, ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മാസങ്ങൾ പിന്നിട്ടിട്ടും ഈ മോഷണങ്ങളുമായി ബന്ധപ്പെട്ട് മോഷ്ടാക്കളെ പിടികൂടാൻ കഴിയാതിരുന്നത് പോലിസിനേയും സമ്മർദ്ദത്തിലാക്കിയിരുന്നു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ രണ്ടുപേരെ ഏറെ ശ്രമം നടത്തി പിടികൂടാനായത് പോലിസിനും നേട്ടമായി.