പാലാ : നെല്ലിയാനിയിൽ ഇന്ന് രാവിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അന്യസംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ അടിമുടി ദുരൂഹത. രണ്ടു പതിറ്റാണ്ടിലധികമായി പാലായിൽ പുളിക്കൽ കുടുംബത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ. ഇയാൾക്ക് പാലാ നെല്ലിയാനിയിൽ വീടും പുരയിടവും തൊഴിലുടമകൾ ആയ കുടുംബം വാങ്ങി കൊടുത്തിരുന്നു. എന്നാൽ പിന്നീട് വായ്പ എടുക്കാൻ എന്നപേരിൽ ഇയാളിൽനിന്ന് ഈ വസ്തു തിരികെ എഴുതിവാങ്ങി എന്നാണ് പറയപ്പെടുന്നത്.
പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വസ്തു തിരികെ എഴുതി കൊടുക്കാത്തത് ഇയാൾ നിരാശനായിരുന്നു. തൊഴിലുടമയുടെ മകൻ തന്നെ ചതിക്കുകയായിരുന്നു എന്ന ചിന്ത ഇയാൾ പലരുമായും പങ്കുവെച്ചിട്ടുണ്ട്. ഇതിനിടയിൽ ഇയാൾ വിവാഹിതനായി. അതിനെ തുടർന്ന് വീണ്ടും സ്ഥലം തിരികെ വേണമെന്ന് പറഞ്ഞ് ഇയാൾ തൊഴിലുടമയുടെ മകനെ സമീപിച്ചിരുന്നു. എന്നാൽ അയാൾ എന്നാൽ അയാൾ വസ്തു തിരികെ നൽകാൻ കൂട്ടാക്കിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേതുടർന്ന് രണ്ടിൽ ഒരാളെ ഭൂമിയിൽ അവശേഷിക്കും എന്ന നിലയിൽ അന്യസംസ്ഥാന തൊഴിലാളി പലയിടത്തും ഭീഷണി മുഴക്കിയിരുന്നു. നീന്തലിൽ അഗ്രഗണ്യനായ ഇയാൾ കിണറ്റിൽ ചാടി മരിച്ചു എന്ന് വാദഗതിയും മുഖവിലയ്ക്കെടുക്കാൻ കഴിയില്ല എന്നാണ് ഒരു പക്ഷം ആളുകൾ പറയുന്നത്. ഏതായാലും ഔദ്യോഗികമായി പരാതി നിന്നും ലഭിക്കാത്തതിനാൽ ഇതിനെ ചൊല്ലി കാര്യമായ അന്വേഷണം നടത്താനും സാധ്യതയില്ല.
തൊഴിലുടമയുടെ മകൻ ധനാഢ്യനും ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉള്ള ആളുമാണ്. ഇയാൾ കോൺഗ്രസ് പാർട്ടിയിൽ ഉന്നതപദവി വഹിക്കുകയും ഭാര്യ നഗരസഭ അംഗവുമാണ്. ഇയാളുടെ സഹോദരി ഭർത്താവ് ബിജെപിയുടെ സംസ്ഥാന തല നേതാവാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ കാര്യമായ അന്വേഷണം ഉണ്ടാവില്ല എന്നാണ് നാട്ടിലെ അടക്കം പറച്ചിൽ. ആരോപണവിധേയനായ വ്യക്തി നിലവിൽ ഗോവയിലാണ് എന്നാണ് അറിയാൻ കഴിയുന്നത്.