കെ.എസ്.ആർ.ടി.സി. പ്രതിസന്ധി : കോട്ടയത്ത് തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും കൺവൻഷൻ

കോട്ടയം: കെ.എസ്.ആർ.ടി.സി. സ്വകാര്യവൽക്കരണ നടപടികൾ അവസാനിപ്പിച്ച് സർക്കാർ ഡിപ്പാർട്ട്‌മെന്റാക്കി സംരക്ഷിക്കുക , ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുക , ശമ്പളവും പെൻഷനും യഥാസമയം നല്കുക , 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക , ബസുകൾ കൂട്ടത്തോടെ തുരുമ്പെടുത്ത് നശിക്കാനുവദിക്കാതെ നിർത്തലാക്കിയ സർവ്വീസുകൾ പുന:രാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെയും കെ. എസ്.ആർ.ടി.സി. വർക്കേഴ്‌സ് ഫെഡറേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 9 ന് വൈകുന്നേരം 3 മണിക്ക് കോട്ടയത്ത് തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും കൺവൻഷൻ നടക്കും.

Advertisements

വയസ്‌കരക്കുന്ന് വൈക്കം മുഹമ്മദ് ബഷീർ സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കുന്ന കൺവൻഷൻ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ജോസഫ് സി.മാത്യു ഉത്ഘാടനം ചെയ്യും.
ജനകീയ പ്രതിരോധ സമിതി ജില്ലാ പ്രസിഡന്റ് ജോർജ്ജ് മുല്ലക്കര അദ്ധ്യക്ഷത വഹിക്കും.
കെ.എസ്.ആർ.ടി.സി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. സീതിലാൽ വിഷയാവതരണം നടത്തും.
വി.ജെ.ലാലി, മിനി കെ. ഫിലിപ്പ്, എൻ.കെ.ബിജു, സിറാജ് ഈരാറ്റുപേട്ട, വി.പി. കൊച്ചുമോൻ , പി.വി.ഷാജിമോൻ, ആർ.എബി, എം.എൻ അനിൽ, കെ.ജി .സുരേഷ് കുമാർ എന്നിവർ പ്രസംഗിക്കും.

Hot Topics

Related Articles