ജില്ലയിലെ വിവിധ മേഖലകളിലെ തൊഴിൽ അവസരങ്ങൾ ഇങ്ങനെ

ടെക്നിക്കല്‍ അസിസ്റ്റന്റായി കരാര്‍ നിയമനം

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതി പത്തനംതിട്ട ജില്ലാ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദവും ഒപ്പം കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവ.അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. കരാര്‍ നിയമന കാലയളവില്‍ സര്‍ക്കാര്‍ അംഗീകൃത വേതനത്തിന് അര്‍ഹതയുണ്ടായിരിക്കും. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 20നകം അതത് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് നല്‍കണം. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, നവകേരളം കര്‍മ്മപദ്ധതി 2, ജില്ലാ പ്ലാനിംഗ് ഓഫീസ്, കളക്ട്രേറ്റ്, പത്തനംതിട്ട 689 645

Advertisements
                                  ---------------

ഫാക്കല്‍റ്റി ഇന്റര്‍വ്യു: അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് വിവിധ വിഷയങ്ങള്‍ പി.എസ്.സി പരിശീലനം നല്‍കുന്നതിലേക്ക് ഫാക്കല്‍റ്റികളെ തിരഞ്ഞെടുക്കുന്നതിനായും നിലവിലെ ഫാക്കല്‍റ്റി നവീകരിക്കുന്നതിനായും യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ബിരുദമോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരോ ആയിരിക്കണം. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോമില്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം 15നകം പ്രിന്‍സിപ്പാള്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത്സ്, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബില്‍ഡിംഗ് തൈക്കാവ്, പത്തനംതിട്ട, പിന്‍ 689 645 എന്ന വിലാസത്തിലോ നേരിട്ടോ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 9447 049 521, 9961 602 993.

                             _____________

അപ്രന്റീസ് മേള 10ന്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ് മേളയോട് അനുബന്ധിച്ച് ജില്ലാ തല അപ്രന്റീസ് മേള ഈ മാസം 10 ന് ചെന്നീര്‍ക്കര ഗവ ഐ.ടി.ഐയില്‍ നടത്തും. വിവിധ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/സ്വകാര്യ മേഖലകളിലെ നിരവധി സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്ത് അപ്രന്റീസ് ട്രെയിനികളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കുന്നവരെ ഒരു വര്‍ഷത്തേക്ക് അപ്രന്റീസായി നിയമിക്കും. ഐ.ടി.ഐ പാസായ ട്രെയിനികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ട്രെയിനികള്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍,ഫോട്ടോ,മറ്റ് അനുബന്ധ രേഖകളുമായി രാവിലെ ചെന്നീര്‍ക്കര ഗവ ഐ.ടി.ഐ യില്‍ എത്തിച്ചേരണം. ഫോണ്‍ : 0468 225 8710.
(പിഎന്‍പി 3000/22)
—————–

അധ്യാപക ഒഴിവ്

പത്തനംതിട്ട ചുട്ടിപ്പാറ സീപാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്‌സില്‍ കോമേഴ്‌സ് വിഭാഗത്തിലുള്ള താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുള്ളവര്‍ ഈ മാസം 10ന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 222 5777, 9400 863 277.

                                ----------------

സ്പോട്ട് അഡ്മിഷന്‍

ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാണ് അഡ്മിഷന്‍ നല്‍കുന്നത്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐ യില്‍ നേരിട്ട് ഹാജരാകണം. അവസാന തീയതി ഒക്ടോബര്‍ 30. ഫോണ്‍: 0468 2259952, 9495701271, 9995686848.

Hot Topics

Related Articles