കോട്ടയം: പാക്കിൽ പവർഹൗസ് റോഡിൽ സ്വകാര്യ ബസിന്റെ തുറന്ന് വച്ച ഡോറിനുള്ളിലൂടെ എട്ടാം ക്ലാസ് വിദ്യാർത്ഥി റോഡിൽ തെറിച്ചു വീണ സംഭവത്തിൽ ഉൾപ്പെട്ട ചിപ്പി എന്ന സ്വകാര്യ ബസ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ ഇടപെട്ടതോടെയാണ് ചിങ്ങവനം പൊലീസ് കേ്‌സെടുത്തത്. ഉച്ചയോടെ കുട്ടിയുടെയും പിതാവിന്റെയും മൊഴിയെടുത്ത പൊലീസ് സംഘം, രണ്ടു മണിയോടെ ബസ് പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്നു കോട്ടയം ആ്ർ.ടി.ഒ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള വാർത്ത ജാഗ്രതാ ന്യൂസ് ലൈവാണ് പുറത്തു വിട്ടത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്നരയോടെയാണ് കോട്ടയം – കൈനടി റൂട്ടിൽ സർവീസ് നടത്തുന്ന ചിപ്പി ബസിൽ നിന്നും കുട്ടി റോഡിലേയ്ക്ക് തെറിച്ച് വീണത്. പാക്കിൽ പവർ ഹൗസ് റോഡിൽ പുതുപ്പറമ്പിൽ ഷിനോയുടെ മകൻ പള്ളം ബുക്കാനാ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിരാം പി.എസിനാണ് പരിക്കേറ്റത്. സംഭവത്തിൽ ഗുരുതരമായ വീഴ്ചയാണ് ബസ് ജീവനക്കാർക്ക് സംഭവിച്ചത് എന്ന ആരോപണമാണ് കുട്ടിയുടെ കുടുംബം ഉയർത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവം അറിഞ്ഞ് ശനിയാഴ്ച പന്ത്രണ്ട് മണിയോടെ തിരവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെ എത്തിയ അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിനെ ഫോണിൽ ബന്ധപ്പെട്ടു. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും കുട്ടിയ്ക്കും കുടുംബത്തിനു വേണ്ട നിയമസഹായം നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് പൊലീസ് സംഘം സ്ഥലത്ത് എത്തി കുട്ടിയുടെയും പിതാവിന്റെയും മൊഴിയെടുത്തത്. മൊഴിയെടുത്ത് സംഭവത്തിൽ കേസെടുത്തതിനു പിന്നാലെ പൊലീസ് ബസും പിടിച്ചെടുത്തു. ബസ് ചിങ്ങവനം പൊലീസ് സ്റ്റേഷനു മുന്നിൽ പിടിച്ചിട്ടിട്ടുണ്ട്.