കൊടുമ്പിടിയിൽ കൊടുമ്പിരിക്കൊണ്ട് അശ്ലീല വീഡിയോ വിവാദം..! ഇടത് സഹയാത്രികയായ കുടുംബശ്രീ സിഡിഎസ് അംഗം രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമുള്ള ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഇട്ടു; വനിതാ അംഗത്തിന്റെ പ്രവർത്തിൽ ഞെട്ടി അധികൃതർ

കൊടുമ്പിടി: കൊടുമ്പിടിയിൽ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ് ഒരു രാഷ്ട്രീയ വിവാദം. അശ്ലീല വീഡിയോ കുടുംബശ്രീ ഗ്രൂപ്പിൽ വന്നതോടെയാണ് വിവാദം കത്തിക്കാളുന്നത്. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമുള്ള ഗ്രൂപ്പിൽ അശ്ലീലവീഡിയോ ഷെയർ ചെയ്ത് പുലിവാല് പിടിച്ചത് കുടുംബ ശ്രീ സിഡിഎസ് മെമ്പറും വാർഡ് ജാഗ്രതാ സമിതി അംഗവുമായ യുവതിയാണ്. സംഭവം വിവാദമായി മാറിയതോടെ ചർച്ചയും സജീവമായിട്ടുണ്ട്.

Advertisements

പാലാ കടനാട് പഞ്ചായത്ത് കൊടുമ്പിടി പ്രേദേശ വാസികളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമുള്ള വാട്‌സാപ്പ് ഗ്രൂപ്പിലാണ് അശ്ലീല വീഡിയോ വന്നത്. അശ്ലീല വീഡിയോ ഷെയർ ചെയ്തത് ഇടത് സഹയാത്രികയും സിഡിഎസ് അംഗവുമായ യുവതിയായിരുന്നു. കൊടുമ്പിടി എട്ടാം വാർഡ് മെമ്പർ അധ്യക്ഷയായ വാർഡ് ജാഗ്രതാ സമിതി അംഗവുമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് വാർഡ് വികസന സമിതി അംഗങ്ങളുള്ള വാട്‌സാപ്പ് ഗ്രൂപ്പിൽ വീഡിയോ പോസ്റ്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത്തരമൊരു സംഭവം നടന്നത് എന്നുള്ളത് ഏവർക്കും നാണക്കേട് ഉണ്ടാക്കി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഉള്ള ഗ്രൂപ്പിൽ ഇങ്ങനെ ഒരു അശ്ലീലവീഡിയോ പ്രദർശിപ്പിച്ച ആൾക്ക് എതിരെ വാർഡ് മെമ്പറും കുടുംബശ്രീ ചെയർ പേഴ്‌സണും പോലീസും നടപടിഎടുക്കാൻ തയ്യാറാകണമെന്ന് കൊടുമ്പിടി പൗരസമിതിആവശ്യപ്പെട്ടു.

Hot Topics

Related Articles