ശബരിമല തീര്‍ത്ഥാടനം; സാങ്കേതിക പ്രവര്‍ത്തകരെ തെരഞ്ഞെടുക്കും
2022-23 ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അടിയന്തിരഘട്ട ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയും സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലെ അടിയന്തിര കാര്യ നിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. വെബ്സൈറ്റ് https://pathanamthitta.nic.in/en/
———————
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (ആര്‍എസ്ഇറ്റിഐ) ആരംഭിക്കുന്ന സൗജന്യ സിസിറ്റിവി, സെക്യൂരിറ്റി അലാറം, സ്മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്സ്റ്റാലേഷന്, സര്‍വീസിംഗ് കോഴ്്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 8330 010 232.
-----------------
ബോധവല്‍ക്കരണ ക്ലാസ് 13ന്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പാക്കി വരുന്ന പദ്ധതികളായ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി (പി.എം.ഇ.ജി.പി), എന്റെ ഗ്രാമം പദ്ധതി എന്നിവയുടെ ബോധവല്‍ക്കരണ ക്ലാസിന്റെ ഉദ്ഘാടനം ഈ മാസം 13ന് രാവിലെ 10.30 ന് പത്തനംതിട്ട ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിക്കും. ഫോണ്‍ : 0468 2 362 070.
-----------------
സ്കോള്‍ കേരള പ്ലസ് വണ്‍ പ്രവേശന തീയതി നീട്ടി
സ്കോള്‍ കേരള മുഖേന 2022-24 ബാച്ചിലേക്കുളള ഹയര്‍ സെക്കന്‍ഡറി കോഴ്സുകളുടെ ഒന്നാം വര്ഷപ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ഒക്ടോബര്‍ 20 വരെയും 60 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ എത്തിക്കണമെന്ന് എക്സി.ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 2 342 950, 2 342 369, വെബ് സൈറ്റ് : www.scolekerala.org
----------------
അഭിമുഖം 15ലേക്ക് മാറ്റി
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വെര്‍ച്വല്‍ ക്യൂ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി ഇന്ന് (11.10.2022)ല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ഈ മാസം 15ലേക്ക് മാറ്റിവച്ചു.