കൊച്ചി: പത്തനംതിട്ട തിരുവല്ലയില്‍ നരബലി നടത്തിയ കൊടും ക്രൂരമായ വൈദ്യര് സിപിഎം അംഗവും അനുഭാവിയും. ഇയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ അടക്കം സിപിഎമ്മിനെ പിന്തുണയ്ക്കുന്നതാണ് എന്നു വ്യക്തമായിട്ടുണ്ട്. ഇടതു സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടിയപ്പോള്‍ പിന്തുണച്ചിട്ട പോസ്റ്റും, മന്ത്രി വീണാ ജോര്‍ജിനെ അഭിനന്ദിച്ചുള്ള പോസ്റ്റും ഇയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്. അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ പോരാടുന്ന കമ്മ്യൂണിസ്റ്റായി ഇരുന്നാണ് ഇയാള്‍ അന്ധവിശ്വാസത്തിന്റെ ഏറ്റവും ക്രൂരമായ നരബലി എന്ന ക്രൂരത നടത്തിയത്.
കേസിലെ പ്രതിയായ ഭഗവല്സിംങ് എന്ന വൈദ്യര് ഇയാള്‍ നാട്ടില്‍ മാന്യനായാണ് അറിയപ്പെട്ടിരുന്നത്. ഇയാളുടെ ഫെയ്സ്ബുക്ക് പേജില്‍ അടക്കം ആധുനിക കവിതകളാണ് എഴുതിയിരിക്കുന്നത്. നാട്ടില്‍ മാന്യനായി നിന്നാണ് ഇയാള്‍ കൊലപാതകങ്ങള്‍ എല്ലാം ആസൂത്രണം ചെയ്തിരുന്നതെന്നാണ് വ്യക്തമാകുന്നത്. ഭഗവല്സിംങും, ഇയാളുടെ ഭാര്യ ലൈലയും പ്രതിയും ഇടനിലക്കാരനുമായ ഷാഫിയും ചേര്‍ന്നാണ് നരബലിയ്ക്ക് ആസൂത്രണം നടത്തിയതെന്നും, കൊലപാതകം നടത്തിയതെന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട തിരുവല്ല ഇലന്തുരിലാണ് ഇയാള്‍ കൊലപാതകം നടത്തിയത്. കൊലനടത്തിയ ശേഷം ഇയാള്‍ രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങള്‍ വീട്ടു വളപ്പില്‍ തന്നെ കുഴിച്ചിട്ടതായാണ് ഇപ്പോള്‍ ലഭിക്കുന്ന പ്രധാനപ്പെട്ട വിവരം. നാട്ടിലെ മാന്യമാരായാണ് ഈ കുടുംബം അറിയപ്പെട്ടിരുന്നത്. നാട്ടുകാര്‍ക്ക് എല്ലാവിധ സഹായവും ചെയ്തു നല്‍കിയിരുന്ന കുടുംബം ആളുകള്‍ക്കെല്ലാം പ്രിയപ്പെട്ടവരായിരുന്നു. എന്നാല്‍, ഇവര്‍ അതിക്രൂരമായ കൊലപാതകമാണ് ഇപ്പോള്‍ നടത്തിയത് എന്നത് ഞെട്ടിക്കുന്ന വിവരമാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്.