ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സ് ദേശിയ സമ്മേളനം തിരുവനന്തപുരത്ത്

 
തിരുവനന്തപുരം:ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്സ് (ഐഎപി)  രണ്ടാമത്  ദേശിയ കോർപ്പറേറ്റ് സമ്മേളനം   കാര്യവട്ടം ഗ്രീൻഫീൽഡ്  സ്റ്റേഡിയത്തിന്റെ ഭാഗമായ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ 15,  16 തീയതികളിൽ നടക്കും.
15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ദേശീയ സമ്മേളനത്തോടനുബന്ധിച്ച് പ്രബന്ധാവതരണങ്ങൾ, പാനൽ ചർച്ചകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.  രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നും ദേശീയ ഭാരവാഹികളുൾപ്പെടെ ആയിരത്തിലധികം ഫിസിയോതെറാപ്പിസ്റ്റുകൾ സമ്മേളനത്തിന്റെ ഭാഗമാകും.
നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത് കെയർ യൂണിറ്റ് രൂപീകരിച്ചതിനാൽ ഫിസിയോതെറാപ്പിസ്റ്റുകളെ സ്വതന്ത്ര ചികിത്സാപദവി ഉള്ള ഹെൽത്ത് കെയർ വിഭാഗത്തിലാണ് ഇനിമുതൽ ഉൾപെടുക. കമ്മീഷന്റെ സംസ്ഥാന കൗൺസിൽ രൂപീകരണത്തിനുള്ള വിജ്ഞാപനംപുറപ്പെടുവിച്ചു സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ടെന്നും നിയമം പ്രാബല്യത്തിലാവുന്നതോടെ ഫിസിയോതെറാപ്പിസ്റ് ആയി ജോലി നോക്കുന്നവർക്ക് കൗൺസിൽ രെജിസ്ട്രേഷൻ നിർബന്ധമാകുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സമ്മേളനം 16ന് വൈകിട്ട് നാലുമണിയോടെ സമാപിക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.