കുമരകം : മുത്തേരിമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. നാട്ടകം കറുകയിൽ വിൻസെന്റിന്റെ മകൻ ലിജി നെ (34) ആണ് കാണാതായത്. രാവിലെ 11 ന് ആയിരുന്നു സംഭവം. സമീപത്ത് പത്തു പങ്കിൽ പ്രവർത്തിക്കുന്ന ഹോം സ്റ്റേയിൽ ലിജൻ അടക്കമുള്ള നാലംഗ സംഘം ഇന്നലെ എത്തിയതായിരുന്നു. രാവിലെ മടങ്ങുന്നതിന് മുൻപ് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. മുത്തിരി മടയാറിന് മറുകരയിലേക്ക് നീന്തിയ ലിജിൻ അക്കര എത്തിയ ശേഷം തിരികെ നീന്തുമ്പോൾ മധ്യഭാഗത്ത് വെച്ച് മുങ്ങി താഴുകയായിരുന്നു എന്നാണ് സുഹൃത്തുകൾ പറയുന്നത്.
ആറ്റിൽ കുളിക്കാനിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ഹോം സ്റ്റേ ഉടമ പറഞ്ഞു. ബസാറിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ ശേഷമായിരുന്നു സംഘം ഹോം സ്റ്റേയിലെത്തിയത്. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരെച്ചിൽ ആരംഭിച്ചു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.