ജില്ലയിലെ വിവിധ മേഖലകളിലെ തൊഴിൽ അവസരങ്ങൾ ഇങ്ങനെ

ഇന്റേണ്‍ഷിപ്പ്

കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുകളിലും യുവതി, യുവാക്കള്‍ക്ക് ഇന്‍സെന്റീവോടെ ഇന്റേണ്‍ഷിപ്പ് അവസരം. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് വഴി അപേക്ഷിക്കാം. ഇന്റര്‍വ്യൂ വഴിയാണ് തെരഞ്ഞെടുക്കുന്നത്. പ്രായപരിധി 2022 ഓഗസ്റ്റ് – 1 ന് 14 – 41 ഇടയില്‍. വി എച്ച് എസ് സി (അഗ്രിക്കള്‍ച്ചര്‍) സര്‍ട്ടിഫിക്കറ്റ് അഗ്രിക്കള്‍ച്ചര്‍/ജൈവകൃഷി എന്നിവയില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് അഭികാമ്യം. അപേക്ഷ ഫോം കൃഷിഭവനുകളില്‍ ലഭ്യമാണ്. ഒക്ടോബര്‍ 31 – ന് അകം അപേക്ഷ സമര്‍പ്പിക്കണം.

                                 --------------

സൈക്കോളജി അപ്രൈന്റിസ് അഭിമുഖം 21 ന്

ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ സൈക്കോളജി അപ്രൈന്റിസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഈ മാസം 21 നു രാവിലെ 11.30 ന് നടത്തുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 9446 437 083.

                                   --------------

കേരള ലളിതകലാ അക്കാദമി: ധനസഹായത്തിന് അപേക്ഷിക്കാം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദൃശ്യകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനു കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദര്‍ശനത്തിനും സംഘപ്രദര്‍ശനത്തിനുമുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഏകാംഗ/ദ്വയാംഗ കലാ പ്രദര്‍ശനത്തിന് 50,000 രൂപയും, മൂന്നു മുതല്‍ അഞ്ച് വരെ ഉള്‍പ്പെടുന്ന ഗ്രൂപ്പിന് 1,00,000 രൂപയുമാണ് അനുവദിക്കുന്നത്. ചിത്രം, ശില്പം, ഗ്രാഫിക്സ്(പ്രിന്റ് മേക്കിംഗ്), ന്യൂമീഡിയ, ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിലാണ് പ്രദര്‍ശനത്തിനുള്ള ഗ്രാന്റ് നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ 8 x 6 ഇഞ്ച് വലിപ്പത്തിലുള്ള 10 കലാസൃഷ്ടികളുടെ കളര്‍ ഫോട്ടോഗ്രാഫുകള്‍, ലഘുജീവചരിത്രക്കുറിപ്പ് എന്നിവയടക്കം അക്കാദമിയുടെ വെബ് സൈറ്റില്‍ (www.lalithkala.org) ഓണ്‍ലൈന്‍ ലിങ്ക് വഴി അപേക്ഷിക്കണം. അപേക്ഷകര്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം

                                 --------------

യോഗ ഇന്‍സ്ട്രക്ടര്‍;

അപേക്ഷ ക്ഷണിച്ചു
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് ദിവസ വേതന അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത -ബിഎന്‍വൈഎസ് ബിരുദം / കേരള സ്പോര്‍ട്ട് കൗണ്‍സില്‍ യോഗ അസോസിയേഷന്‍ ഇവ അംഗീകരിച്ചിട്ടുളള യോഗ്യത (ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരത്തിന് വിധേയം). അപേക്ഷ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി, ഇളമണ്ണൂരില്‍ സമര്‍പ്പിക്കണം. അവസാന തീയതി ഈ മാസം 25. ഫോണ്‍ : 0473 4 246 031.

                                  --------------

സ്വയം തൊഴില്‍: ശില്പശാല 27 ന്

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പാക്കി വരുന്ന സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ ശില്പശാല ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 27ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. 29 ന് രാവിലെ 10.30ന് കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും 31 ന് രാവിലെ 10.30ന് തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലും ശില്പശാല നടത്തും. ശില്പശാലയില്‍ സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചുള്ള ക്ലാസുകളും വായ്പാ അപേക്ഷാ ഫോറങ്ങളും വിതരണം ചെയ്യും.
ഫോണ്‍:0468 2222745.

                                 --------------- 

അപേക്ഷ തീയതി നീട്ടി

ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹസ്ഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്നതിനായി ക്ഷണിച്ച ഓണ്‍ലൈന്‍ അപേക്ഷ തീയതി ഡിസംബര്‍ 31 വരെ നീട്ടി. വെബ്‌സൈറ്റ്: www.schemes.wcd.kerala.gov.in

Hot Topics

Related Articles