കടുത്തുരുത്തി: ആപ്പാഞ്ചിറ സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർഥി ചെന്നൈയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. ചെന്നൈ ഏ.വി.റ്റി.എൻജിനിയറിംഗ് കോളേജ് മുന്നാം വർഷ വിദ്യാർത്ഥി കടുത്തുരുത്തി ആപ്പാഞ്ചിറ പുഴിക്കോൽ കാലായിൽ വിട്ടിൽ നൗഷാദിന്റെ മകൻ അൽത്താഫ് (22) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 3 മണിയോടെ സഹപാഠിക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. യു ടേൺ തിരിയുന്നതിനിടയിൽ പിന്നിൽ നിന്നും വന്ന വാഹനം ഇടിച്ച് റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ചെങ്കൽ പേട്ട മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാരമായി പരിക്കേറ്റ സഹപാഠിയും ആശുപത്രിയിൽ ചികിത്സയിലാണ്. മഹാബലിപുരം പോലിസ് മേൽ നടപടികൾ സ്വീകരിച്ചു. മാതാവ് – സുഹ്റ (കാഞ്ഞിരമിറ്റം കിഴക്കേടത്തുമ്യാലിൽ കുടുംബാഗം). സഹോദരി – ഫാത്തിമ.(കുറവിലങ്ങാട് ദേവമാതാ കോളേജ് വിദ്യാർത്ഥി ). കബറടക്കം ഒക്ടോബർ 17 തിങ്കളാഴ്ച രാവിലെ 7.30 ന് ആപ്പാഞ്ചിറ മുഹിയിദ്ദിൻ ജുമാ മസ്ജിദ് കബറിസ്ഥാനിൽ.