കോട്ടയം: രാജകീയമായി റോഡ് മുറിച്ച് കടന്ന ഒരു പെരുമ്പാമ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോട്ടയം മണിപ്പുഴ – നാട്ടകം ഗസ്റ്റ് ഹൗസ് റോഡിലാണ് ഞായറാഴ്ച രാത്രിയിൽ കാഴ്ചകാണാൻ പെരുമ്പാമ്പ് ഇറങ്ങിയത്. രാത്രി 11.30 ഓടെ റോഡ് മുറിച്ച് കടന്ന് സമീപത്തെ പാടശേഖരത്തിലേയ്ക്കു കടന്ന പാമ്പിനെ കണ്ട് യാത്രക്കാരെല്ലാം വാഹനം നിർത്തി നൽകി. റോഡ് സാവധാനം മുറിച്ച് കടന്ന പാമ്പ് ഒരു മിനിറ്റോളം എടുത്താണ് തൊട്ടപുറത്തെ പാടശേഖരിത്തിൽ എത്തിയത്. പാമ്പിന്റെ വീഡിയോയും ഇതിനോടകം തന്നെ നാട്ടിലെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വൈറലായിട്ടുണ്ട്. നേരത്തെ ഈ പ്രദേശത്ത് ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ പെരുമ്പാമ്പിനെ നിരന്തരം കണ്ടിരുന്നെങ്കിലും ഈ റോഡിൽ പെരുമ്പാമ്പിനെ കാണുന്നത് ആദ്യമാണെന്നു നാട്ടുകാർ പറയുന്നു.