ഗർഭനിരോധന ഗുളികകൾ കഴിക്കും മുമ്പ് ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ ഡയറ്റ് ടിപ്സ്

ഗർഭനിരോധനത്തിനായി മരുന്നുകളെടുക്കുന്നത് സാധാരണമാണ്. ഇത്തരം മരുന്നുകളെടുക്കുമ്പോൾ കാര്യമായ ഹോർമോൺ വ്യതിയാനങ്ങളാണ് സ്ത്രീകളിൽ സംഭവിക്കുക. പലർക്കും ഈ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കാതെ വരാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സഹായകമാകുന്ന, ഡയറ്റുമായി ബന്ധപ്പെട്ട നാല് കാര്യങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് റഷി ചൗധരി.

Advertisements

ഗർഭനിരോധന ഗുളികകൾ മാത്രമല്ല, പ്രമേഹത്തിന് എടുക്കുന്ന ‘മെറ്റ്ഫോർമിൻ’ പോലുള്ള മരുന്നുകളിലും ഇക്കാര്യങ്ങൾ ബാധകമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു. മരുന്നുകളെടുക്കുന്നതിന് മൂന്ന് മാസം മുമ്പ് മുതലാണ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. അതിനാൽ തന്നെ അത്യാവശ്യമായി ഗുളികകളെടുക്കുന്ന സാഹചര്യങ്ങളിൽ ഇത് പ്രാവർത്തികമല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതുവേ പഴങ്ങൾ (ഫ്രൂട്ട്സ്) നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഗർഭനിരോധന ഗുളികകൾ സ്വീകരിക്കും മുമ്പ് പഴങ്ങളും കാർബും പരമാവധി കുറച്ച് ഫാറ്റ് ഉള്ള ഭക്ഷണം കാര്യമായി കഴിക്കാം. ഇത് ഹോർമോൺ വ്യതിയാനത്തെ ബാലൻസ് ചെയ്യുന്നതിനായാണ് ചെയ്യുന്നത്.

വിവിധ തരം സീഡുകൾ കഴിക്കുന്നതും വളരെ നല്ലതാണ്. ഫ്ളാക്സ് സീഡ്സ്, പംപ്കിൻ സീഡ്സ്, സീസം സീഡ്സ്, സൺഫ്ളവർ സീഡ്സ് എന്നിവയെല്ലാം നല്ലത് തന്നെ. ഇത് ആർത്തവത്തെ അടിസ്ഥാനപ്പെടുത്തി മാസത്തിൽ പലപ്പോഴായി കഴിക്കാം. ആർത്തവചക്രത്തിൻറെ ആദ്യ പകുതിയിലാണെങ്കിൽ ഫ്ളാക്സ് സീഡ്സ്, പംപ്കിൻ സീഡ്സ് എന്നിവ കഴിക്കാം. രണ്ടാം പകുതിയിൽ സൺഫ്ളവർ സീഡ്സ്, സീസം സീഡ്സ് എന്നിവയും കഴിക്കാം. ഇതും ഹോർമോൺ ബാലൻസിംഗിന് തന്നെയാണ് സഹായിക്കുന്നത്.

പാലുത്പന്നങ്ങൾ നല്ലതുപോലെ കഴിക്കുന്നവരാണെങ്കിൽ ഗർഭനിരോധന ഗുളികകൾ സ്വീകരിക്കുന്നതിന് മൂന്ന് മാസം മുമ്പ് ഇവയെല്ലാം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. കാത്സ്യം അടങ്ങിയ സീസം സീഡ്സ്, ചില പച്ചക്കറികൾ എന്നിവ ഡയറ്റിലുൾപ്പെടുത്തുകയുമാവാം.

ഗുളികകളുണ്ടാക്കുന്ന ഹോർമോൺ പ്രശ്നങ്ങൾ ആർത്തവത്തെയാണ് പ്രധാനമായും ബാധിക്കുക. ഇതൊഴിവാക്കാൻ ഒമേഗ-3 സപ്ലിമെൻറ്സ് കഴിക്കാവുന്നതാണ്.

ഇത്തരത്തിലുള്ള ഡയറ്റ് ടിപ്സിലേക്ക് പോകും മുമ്പ് ആവശ്യമെങ്കിൽ ഡോക്ടറുമായി സംസാരിക്കാം. ഓരോരുത്തരുടെയും ആരോഗ്യാവസ്ഥ അനുസരിച്ച് ഇക്കാര്യങ്ങളിൽ മാറ്റമുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശം കൂടി തേടിയ ശേഷം ഡയറ്റ് ക്രമീകരിക്കാമല്ലോ. ഇത് കുറെക്കൂടി ആത്മവിശ്വാസവും നൽകും. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.