വൈക്കം: നിയന്ത്രണം തെറ്റിയ കാർ വഴിയാത്രികനെ ഇടിച്ചു വീഴ്ത്തി വൈദ്യുതപോസ്റ്റും മതിലും തകർത്തു. അപകടത്തിൽ കൈയ്ക്കും കാലിന് ഒടിവുപറ്റിയ വൈക്കം പുളിഞ്ചുവട് സ്വദേശി ജയ(60) നെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടുവക്കത്ത് കെ വി കനാലിന് സമീപത്ത് ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം. അപകടത്തിൽ കാറിന്റ മുൻ ഭാഗം പൂർണമായി തകർന്നു.
വെച്ചൂർ ഭാഗത്തു നിന്ന് വൈക്കത്തേക്കു വരികയായിരുന്നു കാർ. കാറിൽ സഞ്ചരിച്ച വൈക്കം സബ് രജിസ്ട്രാർ കെ.ജെ വർഗീസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സബ്
രജിസ്ട്രാർ തന്നെ വാഹനം വിളിച്ച് പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുളിഞ്ചുവട് സ്വദേശിയായ ജയൻ തോട്ടു വക്കത്തും സമീപ പ്രദേശത്തുമുള്ള വീടുകളിൽ വിറകു കീറിലടക്കമുള്ള പണികളെടുത്തു ഉപജീവനം നടത്തി വരുന്നയാളാണ്. ചേരുംചുവട് ഭാഗത്തേക്ക് നടന്നു വരുമ്പോഴാണ് അപകടമുണ്ടായത്. തകർന്ന പോസ്റ്റിനും മതിലിനും കാറിനുമിടയിൽ കുടുങ്ങിയ ജയനെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.