ആലപ്പുഴ: കേരള സംസ്ഥാന പൗരാവകാശ സമിതി നേതൃയോഗവും, കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരളയുടെ ഉപഭോക്‌തൃ – പൗരാവകാശ സെമിനാറും നവംബർ 12നു നടക്കും.രാവിലെ 10. 30നു ആലപ്പുഴ ഇരുമ്പു പാലത്തിനു പടിഞ്ഞാറു വശത്തുള്ള സി ഡാം ഹാളിൽ വച്ചു നടക്കുന്ന യോഗം സ്ഥാപക ചെയർമാൻ കെ.ജി.വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. മുൻ ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിക്കും. കോർഡിനേറ്റർ കുരുവിള മാത്യൂസ് മുഖ്യ സന്ദേശം നല്കും.വൈസ് പ്രസിഡൻറ് അഡ്വ.വിജയകുമാർ മുഖ്യ സെമിനാർ നയിക്കും.
ഡിസംബർ മാസം നടക്കുന്ന പൗരാവകാശ സമിതിയുടെ 9-മത് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സ്വാഗത സംഘ രൂപീകരണം നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിൽ വർധിച്ചു വരുന്ന ഉപഭോക്‌തൃ പൗരാവകാശ ലഘംനങ്ങൾ, മയക്കുമരുന്ന്, ലഹരി ഉപയോഗം അന്ധവിശ്വാസകൊലപാതകങ്ങൾ എന്നിവയ്ക്കെതിരെ ചർച്ച നടത്തി നിലപാട് സ്വീകരിക്കൽ എന്നിവ ഉണ്ടാകും.പ്രസ്‌തുത പരിപാടികളിൽ ഇരു സംഘടനകളുടെയും മുഴുവൻ ഭാരവാഹികളും പങ്കെടുക്കും.