കോട്ടയം : ഏറ്റുമാനൂർ നീണ്ടൂരിൽ ഗുണ്ടാ സംഘാംഗങ്ങൾക്കായി വീടു വാടകയ്ക്ക് കഞ്ചാവ് കച്ചവടം നടത്തിയിരുന്ന യുവാവ് പിടിയിൽ. കാപ്പ ചുമത്തി ജില്ലാ പോലീസ് ജയിലിൽ അടച്ച ഗുണ്ടാ സംഘത്തലവൻ അലോട്ടിയുടെ ‘ദത്തുപുത്രൻ’ എന്നറിയപ്പെടുന്ന റൊണാൾഡോയെയും മറ്റൊരു യുവാവിനെയുമാണ് കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. നീണ്ടൂരിൽ വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന സംഘത്തെയാണ് ഏറ്റുമാനൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. നീണ്ടൂർ ആയിര വേലി ഭാഗത്താണ് വില്ലൂന്നി സ്വദേശികൾ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്നത്. പ്രതികൾ വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഒന്നേകാൽ കിലോഗ്രാമിലധികം വരുന്ന കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ വീട് റെയ്ഡ് ചെയ്താണ് പ്രതികളെ പിടികൂടിയത്. മൂന്നു പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. വില്ലൂന്നി സ്വദേശികളായ റൊണാൾഡോ ( ടുട്ടു ), അജിത്ത് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. വീട് വാടകയ്ക്കെടുത്ത വില്ലുന്നി സ്വദേശി ജിത്തു ഓടിരക്ഷപ്പെട്ടു. പിടിയിലായ പ്രതികൾ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ,ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ, ഏറ്റുമാനൂർ എക്സൈസ് ഓഫീസ് എന്നിവിടങ്ങളിൽ നിരവധി കേസിലെ പ്രതികളാണന്നു ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ സജിത്ത് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രെവെൻറ്റീവ് ഓഫീസർ ഡി.റെജിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ റോബിമോൻ പി.എൽ, ഉണ്ണിമോൻ മൈക്കിൾ, രജനീഷ് എം.ആർ, വുമൺ എക്സൈസ് ഓഫീസർ അഞ്ചു പി.എസ്,ഡ്രൈവർ വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.