തിരുവല്ല നഗര മധ്യത്തിലെ വീട്ടിൽ നിന്നും17 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്നു : അന്തർ സംസ്ഥാന മോഷ്ടാവായ തമിഴ് നാട് സ്വദേശി പിടിയിൽ

തിരുവല്ല : തിരുവല്ല നഗര മധ്യത്തിലെ വീട്ടിൽ നിന്നും17 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് തിരുവല്ല പോലീസിന്റെ പിടിയിലായി. കന്യാകുമാരി പാലവിള പുല്ലുവിള പുതുവൽ വീട്ടിൽ ക്രിസ്റ്റഫർ 43 ആണ് പിടിയിലായത് . തിരുവല്ല പിയാത്തോ സ്റ്റുഡിയോ ഉടമ ലീ പിയാത്തയിൽ ലീലാ ബോബിയുടെ വീട്ടിൽ നിന്നും വജ്രം അടക്കമുള്ള ആഭരണങ്ങളും ഒരുലക്ഷം രൂപയും കവർന്ന കേസിൽ സിസിടിവി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മാർത്താണ്ഡത്ത് നിന്നും പിടിയിലായ പ്രതിയെ ഇന്ന് രാവിലെയോടെയാണ് തിരുവല്ല സ്റ്റേഷനിൽ എത്തിച്ചത്.

Advertisements

ഇക്കഴിഞ്ഞ ഇരുപതാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീടിന്റെ പ്രധാന വാതിലിനോട് ചേർന്ന ജനാലയിലൂടെ കൈയ്യിട്ട് വാതിൽ തുറന്ന് അകത്തു കയറിയ പ്രതി മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവരുകയായിരുന്നു. സംഭവ സമയം വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയിരുന്ന ലീലാ ബോബി പുലർച്ചെയോടെയാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിലെയും നഗര മധ്യത്തിലെയും സി സി ടി വികൾ അടിസ്ഥാനമാക്കി പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഥിരം മോഷ്ടാവായ പ്രതിയെ തിരിച്ചറിഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് തിരുവല്ല സി ഐ പി എസ് വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അതിവിദഗ്ധമായി മാർത്താണ്ഡത്ത് പിടികൂടുകയായിരുന്നു. മോഷണ മുതൽ മാർത്താണ്ഡത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയിൽ നിന്നും 9 ലക്ഷത്തോളം രൂപയും പോലീസ് കണ്ടെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.