തലയോലപ്പറമ്പിലെ ജില്ലാ പോലീസിൻറെ വൻ കഞ്ചാവ് വേട്ട: 92 കിലോ  കഞ്ചാവ് പിടികൂടിയ കേസിൽ പ്രധാന പ്രതിയുടെ ഭാര്യയും പിടിയിൽ

തലയോലപറമ്പ്: തലയോലപറമ്പിൽ ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്റ നേതൃത്വത്തിൽ  92 കിലോ  കഞ്ചാവ് പിടികൂടിയ കേസിൽ കഞ്ചാവ് വാങ്ങുന്നതിനായി ബാങ്കിൽ പണമിടപാട് നടത്തിയ യുവതിയെ പോലീസ് പിടികൂടി. ഇതേ കേസിൽ അറസ്റ്റിലായ പ്രതി കെൻസ് സാബുവിന്റ ഭാര്യ ആർപ്പുക്കര പുതുശേരി അനു ഷെറിൻ ജോണി (26)നെയാണ് തലയോലപറമ്പ് എസ് എച്ച് ഒ കെ എസ് ജയന്റ നേതൃത്വത്തിൽ പോലീസ് തന്ത്ര പരമായി ബാംഗ്ലൂരിൽ നിന്ന് പിടികൂടിയത്.

Advertisements

ബാംഗ്ലൂരിൽ സ്വകാര്യ ആശുപത്രിയിൽ റേഡിയോളജിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. കഞ്ചാവ് എത്തിച്ചിരുന്ന ആന്ധ്ര സ്വദേശി ക്ക് ബാങ്കിലൂടെ പണം അയച്ചിരുന്നത് അനുഷെറിനാണെന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് ഷെറിനായി വല വിരിച്ചത്. എസ് എച്ച് ഒ കെ എസ് ജയനൊപ്പം എസ് ഐ അബ്ദുൾ സമദ്, എ എസ് ഐ ദീപ ചന്ദ്ര, എസ് സി പി ഒ സ്വപ്ന കരുണാകരൻ, സി പി ഒ സാബു ജോസഫ് തുടങ്ങിയരും പ്രതിയെ പിടികൂടാനുണ്ടായിരുന്നു. മറ്റു പ്രതികളും ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.