ഗാന്ധിനഗർ. മെഡിക്കൽ കോളജ് കുടുംബശ്രീ ജീവനക്കാരിയെ
ഡ്യൂട്ടിക്കിടെ കാറിടിച്ചു പരിക്കേറ്റു. കോട്ടയം പെരുമ്പായിക്കാട് കിഴക്കേ കാഞ്ഞിരപ്പള്ളി സ്മിത (42) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10 ന് ഹൃദയ ശസ്ത്രക്രീയാവിഭാഗത്തിന് മുൻവശത്തായിരുന്നു അപകടം. ഇവരുടെ കാലിലൂടെ കാറിൻ്റെ വീൽ കയറിയിറങ്ങുകയായിരുന്നു. ഇടതു കാലിന്റെ തള്ളവിരൽ ഉൾപ്പെടെ മൂന്നു വിരലുകൾക്ക് പൊട്ടലുണ്ട്. ഹൃദയ ശസ്ത്രക്രീയാ വിഭാഗത്തിൽ നിന്നും അത്യാഹിത വിഭാഗത്തിലേയ്ക്ക് വീൽ ചെയറുമായി പോകുമ്പോൾ രോഗിയുമായി അമിത വേഗതയിലെത്തിയ കാർ സ്മിതയുടെ കാൽപ്പാദത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisements