കോട്ടയം: പാലാ നഗരസഭയിൽ കേരള കോൺഗ്രസുകാരന്റെ ചെകിട്ടത്തേറ്റ അന്നത്തെ അടിയ്ക്കും, നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്കും തിരിച്ചടിയുമായി കേരള കോൺഗ്രസ്. സി.പി.എമ്മിന്റെ ഭാഗമായി നിൽക്കുന്ന ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കുന്നത് ഒഴിവാക്കാനാണ് കേരള കോൺഗ്രസ് ഇപ്പോൾ ധാരണയുടെ പേരിൽ വെല്ലുവിളി നടത്തുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ സിപിഎം കൗൺസിലറായ ബിനു പുളിക്കക്കണ്ടം കേരള കോൺഗ്രസ് നേതാവ് ബൈജു കൊല്ലമ്പറമ്പിലിനെ തല്ലിയിരുന്നു. ഇതാണ് കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ തോൽവിയ്ക്ക് ഇടയായതെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ബിനു പുളിക്കക്കണ്ടത്തെ ചെയർമാൻ ആക്കുന്നതിന് എതിരെ കേരള കോൺഗ്രസ് രഹസ്യമായി രംഗത്ത് എത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. പാർട്ടിയുടെ എതിർപ്പ് കേരള കോൺഗ്രസ് ഔദ്യോഗികമായി തന്നെ സിപിഎമ്മിനെ അറിയിച്ചതായാണ് സൂചന.
ചെയർമാൻ സ്ഥാനത്തേക്കുള്ള ധാരണ കേരള കോൺഗ്രസ് എം പാലിക്കാൻ തയ്യാറാകാത്തതാണ് പ്രശ്നത്തിന് കാരണമായത്. എന്നാൽ ധാരണകൾ പ്രകാരം മുന്നോട്ട് പോകുമെന്നാണ് ഇരു പാർട്ടികളുടേയും ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്. എന്നാൽ, ധാരണയിലുള്ള കരാർ അംഗീകരിക്കാൻ കേരള കോൺഗ്രസ് തയ്യാറാകില്ലെന്നാണ് സൂചന. ബിനു പുളിക്കക്കണ്ടത്തെ ചെയർമാൻ ആക്കിയാൽ അംഗീകരിക്കില്ലെന്ന നിലപാട് തന്നെയാണ് ഇപ്പോൾ കേരള കോൺഗ്രസ് സ്വീകരിക്കുന്നത്. നേരത്തെ ബിജെപി നേതാവായിരുന്ന ബിനു പുളിക്കക്കണ്ടം, കെ.എം മാണിയുടെ മരണത്തോടെ പാലായിൽ നടന്ന ഉപതിരഞ്ഞെടുപ്പിനു ശേഷമാണ് സിപിഎമ്മിൽ എത്തിയത്. തുടർന്നു തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച വിജയിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് എൽഡിഎഫ് നേടിയത് . കേരള കോൺഗ്രസ് എമ്മിന് 10 സിറ്റും സി പി മ്മിന് ആറു സീറ്റും സിപിഐ ക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. അന്നുണ്ടാക്കിയ ധാരണ പ്രകാരം ചെയർമാൻ സ്ഥാനം ആദ്യ രണ്ടുവർഷം കേരള കോൺഗ്രസ് എമിനും പിന്നീട് ഒരു വർഷം സിപിഎമ്മിനും , അവസാന രണ്ട് വർഷം വീണ്ടും കേരള കോൺഗ്രീനും എന്നായിരുന്നു. എന്നാൽ സിപിഎമ്മിന്റെ ഒരു വർഷം കൂടി കേരള കോൺഗ്രസിന് നല്കാൻ നേതാക്കൾ തീരുമാനിച്ചതാണ് പ്രശ്നത്തിന് കാരണം.
കൗൺസിലർമാർക്ക് ഇക്കാര്യത്തിൽ വലിയ അഭിപ്രായ വ്യത്യാസമാണ് ഉള്ളത്. പക്ഷേ ജില്ല നേതാക്കൾ നിലവിൽ പ്രശ്നങ്ങൾ ഒന്നുമില്ല എന്നാണ് പ്രതികരിക്കുന്നത്
സിപിഎമ്മിൽ നിന്നും കൗൺസിലറായ ബിനു പുളിക്കണ്ടത്തിനാണ് ധാരണ പ്രകാരം ചെയർമാൻ സ്ഥാനം ലഭിക്കേണ്ടത് . ഇയാളോടുള്ള അവമതിപ്പാണ് പ്രശ്നങ്ങൾക്ക് കാരണം. നിയമസഭ തെരഞ്ഞെടുപ്പിനു മുൻപ് നഗരസഭാ ഹാളിൽ സിപിഎം കേരള കോൺഗ്രസ് കൗൺസിലർമാർ തമ്മിൽ കയ്യേറ്റം ഉണ്ടായതിന്റെ ബാക്കിപത്രം കൂടിയാണ് ഈ തർക്കം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ഉണ്ടായ പടലപ്പിണക്കം ഇടതുമുന്നണിയെ ആശങ്കയിൽ ആക്കിയിട്ടുണ്ട്.