കോട്ടയം: മൂലവട്ടത്ത് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിയ നിലയിൽ അജ്ഞാത മൃതദേഹം. ട്രെയിൻ തട്ടി കഷണങ്ങളായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിൽ ഉടക്കി മീറ്ററുകളോളം ദൂരം വലിച്ചു കൊണ്ടു വന്നവതാണ് എന്നു സംശയിക്കുന്നു. പാക്കിൽ ഭാഗത്തു വച്ച് ട്രെയിൻ ഇടിച്ച ശേഷം മൃതദേഹം വലിച്ചുകൊണ്ടു വന്നതാണെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 4.45 ഓടെ കോട്ടയം റൂട്ടിലേയ്ക്കു വരികയായിരുന്ന മെമു ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. ഓടിയെത്തിയ ട്രെയിനിൽ ഉടക്കിയ മൃതദേഹം മൂലവട്ടം മേൽപ്പാലത്തിന് അടിയിൽ, ഷാപ്പിനു മുൻ ഭാഗത്ത് പഴയ ട്രാക്കിൽ വീഴുകയായിരുന്നു. ട്രാക്കിൽ മൃതദേഹം കിടന്നതോടെ ഇതുവഴി എത്തിയ മറ്റൊരു ട്രെയിൻ നിർത്തിയിടുകയും ചെയ്തു. നാട്ടുകാർ വിവരം അറിയിച്ചതോടെ ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം റെയിൽവേ ്ട്രാക്കിൽ നിന്നും മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നഗരസഭ അംഗം അഡ്വ.ഷീജ അനിലിന്റെ നേതൃത്വത്തിൽ നാട്ടുകാരും സ്ഥലത്ത് എത്തിയിട്ടുണ്ട്.