തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം. ഛർദിച്ചതിനെ തുടര്ന്ന് മെഡിക്കൽ കൊളേജ് ആശുപതിയിലേക് കൊണ്ടുപോയി. ശുചിമുറിയിൽ പോയി വന്ന ശേഷമായിരുന്നു ദേഹാസ്വാസ്ഥ്യം. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ചു എന്ന് സംശയം. ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ചു എന്നാണ് ലഭ്യമായിരിക്കുന്ന പ്രാഥമിക വിവരം. ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരാനുണ്ട്.
Advertisements