ആർത്തവസമയത്തുണ്ടാകുന്ന വേദനയെ ലഘൂകരിക്കാൻ വീട്ടിൽ തന്നെ ചെയ്തുനോക്കാവുന്ന ചില പൊടിക്കൈകൾ

ആർത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പലതാണ്. ചിലരിൽ വയറുവേദനയാണ് പ്രശ്നമായി വരികയെങ്കിൽ മറ്റ് ചിലരിൽ നടുവേദന അടക്കമുളള ശരീരവേദനകളോ അമിത രക്തസ്രാവമോ എല്ലാമായിരിക്കും പ്രശ്നം. ഒരു വിഭാഗം പേരിൽ ആർത്തവത്തോട് അനുബന്ധിച്ചുണ്ടാകുന്ന ഹോർമോൺ വ്യതിയാനത്തിൻറെ ഭാഗമായി കടുത്ത മാനസികപ്രയാസങ്ങളും കാണാം.

Advertisements

എന്തായാലും ആർത്തവപ്രശ്നങ്ങൾ പതിവാകുകയോ, അല്ലെങ്കിൽ കൈകാര്യം ചെയ്യാനാകാത്ത രീതിയിലേക്ക് മാറുകയോ ചെയ്താൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതുണ്ട്. കാരണം ‘പിസിഒഎസ്’ അടക്കമുള്ള പ്രശ്നങ്ങളുടെയോ മറ്റ് രോഗങ്ങളുടെയോ ഭാഗമായും ഇങ്ങനെ സംഭവിക്കാം. ഇവയെല്ലാം സമയത്തിന് തന്നെ കണ്ടെത്തി പരിഹരിച്ചില്ലെങ്കില‍്‍ പിന്നീട് വലിയ സങ്കീർണതകളുണ്ടാകാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോൾ ആർത്തവസമയത്തുണ്ടാകുന്ന വേദനയെ ലഘൂകരിക്കാൻ വീട്ടിൽ തന്നെ ചെയ്തുനോക്കാവുന്ന ചില പൊടിക്കൈകളാണ് പങ്കുവയ്ക്കുന്നത്.

1) വേദനയുള്ള ഭാഗങ്ങളിൽ എസൻഷ്യൽ ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് വേദന കുറയ്ക്കാൻ സഹായിക്കാം. പെപ്പർമിൻറ്, ലാവൻഡർ, റോസ് എന്നിങ്ങനെയുള്ള എസൻഷ്യൽ ഓയിലുകളെല്ലാം ഇതിനായി ഉപയോഗിക്കാം.

2) ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴിയും ആർത്തവവേദന ലഘൂകരിക്കാം. ഒമേഗ-3 ഫാറ്റി ആസിഡ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, നട്ടസ്, ലീൻ മീറ്റ്, ധാന്യങ്ങൾ എന്നിവയെല്ലാം ആർത്തവവേദനയെ ലഘൂകരിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. അതുപോലെ നല്ലരീതിയിൽ വെള്ളം കുടിക്കുക. ഇത് പേശീവേദന അടക്കമുള്ള വേദനകളിലും ആശ്വാസം നൽകും.

3) വേദനയുള്ളപ്പോൾ ഹെർബൽ ചായകൾ കഴിക്കുന്നത് ഏറെ നല്ലതാണ്. പുതിന, ചമ്മോമിൽ തുടങ്ങിയ ഫ്ളേവറുകളെല്ലാം ഇതേ രീതിയിൽ പരീക്ഷിക്കാവുന്നതാണ്. അതുപോലെ ഇഞ്ച്, ജീരകം എന്നിവ ചേർത്ത ചായകളും നല്ലതുതന്നെ.

4) ഭക്ഷണത്തിൽ മാറ്റം വരുത്തുന്നത് പോലെ തന്നെ, ഇതിന് പകരമായി സപ്ലിമെൻറുകളും എടുക്കാവുന്നതാണ്. എന്നാൽ ഇക്കാര്യം ഡോക്ടറുമായി കൺസൾട്ട് ചെയ്ത ശേഷമാണ് ചെയ്യേണ്ടത്.

5) വേദനകളെ ചെറുക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ തെരഞ്ഞെടുത്ത് കഴിക്കുന്നതും ഉചിതമാണ്. തക്കാളി, ബെറികൾ, നേരത്തെ സൂചിപ്പിച്ചത് പോലെ ഹെർബുകൾ- സ്പൈസുകൾ (ഇഞ്ചി- വെളുത്തുള്ളി- മഞ്ഞൾ പോലുള്ളവ), ഫാറ്റിയായ സീഫുഡ് (സാൽമൺ പോലെ), ഇലക്കറികൾ, ബദാമോ വാൾനട്ടോ പോലുള്ള നട്ട്സ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.