കോട്ടയം ജില്ലാ പൊലീസ് മേധാവി അടക്കം ആറ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ; മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ട സേവാ മെഡൽ സമ്മാനിച്ചു

തിരുവനന്തപുരം: കോട്ടയം ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥർമുഖ്യമന്ത്രി വിശിഷ്ട് സേവാ മെഡൽ ഏറ്റുവാങ്ങി. കേരളാ പോലീസിന്റെ 67 മത് രൂപീകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം എസ്.എ.പി.ഗ്രൗണ്ടിൽ വെച്ചുനടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി ശ്രി.പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങി . എറണാകുളം റൂറൽ എസ്.പി ആയിരിക്കെ കേരളത്തെ പിടിച്ചുലച്ച മാനസാ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്നു കെ. കാർത്തിക്.

Advertisements

കൂടാതെ വിജിലൻസ് എസ്.പി. ആയിരിക്കെ മരടിലെ അനധികൃത ഫ്‌ലാറ്റ് നിർമ്മാണം, പാലാരിവട്ടം മേൽപ്പാലം കേസ്, തൃശൂർ എസ്.പി. ആയിരിക്കെ കലാഭവൻ മണിയുടെ മരണത്തിന്റെ അന്വേഷണ ചുമതലയും കാർത്തിക്കിനായിരുന്നു. ഈ കേസുകളിലെല്ലാം ശാസ്ത്രീയമായ അന്വേഷണം നടത്തി സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിയെ കൂടാതെ റോജിമോൻ വി.വി (എ.എസ്.ഐ ഗ്രേഡ് കടുത്തുരുത്തി പി.എസ്), സിജി ബി. (എ.എസ്.ഐ ഗ്രേഡ് വൈക്കം പി.എസ്), ശ്രീജോവ് പി.എസ് (എ.എസ്.ഐ ഗ്രേഡ് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ), ഹാഷിക്.എം.ഐ( സീനിയർ സിവിൽ പോലീസ് ഓഫീസർ കോട്ടയം വെസ്റ്റ് പി എസ് ), പ്രതീഷ് രാജ് ( സീനിയർ സിവിൽ പോലീസ് ഓഫീസർ കോട്ടയം ഈസ്റ്റ് പി.എസ് )എന്നിവർക്കും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽഏറ്റുവാങ്ങി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.