ഗാന്ധിനഗർ: വളർത്തു നായയുടെ കടിയേറ്റഗൃഹനാഥന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ. കോട്ടയം പാദുവചെറുമാംകുന്നേൽ ബിജു (42) വിനെയാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 15 ദിവസം മുൻപ് ബിജുവിന്റെ വളർത്തു നായയെ തെരുവ് നായ കടിച്ചു. പിന്നീട് ഒരു ദിവസം ബിജു വളർത്തു നായയ കളിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മുഖത്ത് പട്ടിയുടെ നഖം കൊണ്ടു . ദേഷ്യം തോന്നിയ ബിജു നായയെ തല്ലി കൊന്നു. എന്നാൽകുത്തിവയ്പ് എടുക്കുവാൻ തയ്യാറായില്ല.
ചൊവ്വാഴ്ച രാത്രിപേയ് ബാധയുടെ ലക്ഷണം കാണിച്ച
തോടെ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ഇരുപത്തിനാലാം വാർഡിൽ കഴിയുന്ന ഇയാളുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ അറിയിച്ചു.
Advertisements