ഉത്തരധുനിക സാഹിത്യകാരന്മാരിൽ പ്രമുഖൻ ,ഇടതുസർക്കാരിന്റെ കണ്ണിലെ കരട്, വലതുസർക്കാരിന്റെ സാംസ്‌കാരിക ഉപദേഷ്ടാവ് :റ്റി.പി രാജീവൻ

കോഴിക്കോട്: പ്രമുഖ എഴുത്തുകാരൻ ടി പി രാജീവൻ (65) അന്തരിച്ചു. ഇന്നലെ (ബുധൻ) രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം.

Advertisements

കോഴിക്കോട്‌ ഇഖ്‌റ ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ ഒമ്പതു മുതൽ 11 വരെ കോഴിക്കോട്‌ ടൗൺ ഹാളിൽ പൊതുദർശനത്തിനു വെക്കും . സംസ്‌കാരം ഇന്ന് (വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നിന്‌ ബാലുശേരി കോട്ടൂരിലെ വീട്ടുവളപ്പിൽ.

പേരാമ്പ്ര പാലേരി തച്ചംപൊയിൽ വീട്ടിൽ റിട്ട. സ്‌കൂൾ അധ്യാപകൻ രാഘവൻ – ദേവി ദമ്പതികളുടെ മകനായി 1959-ലാണ്‌ ജനനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. കുറച്ചുകാലം ഡൽഹിയിൽ പാട്രിയറ്റ് പത്രത്തിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു.

കലിക്കറ്റ്‌ സർവകലാശാലയിൽ പിആർഒ ആയിരുന്നു. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിൽ സാംസ്‌കാരിക വകുപ്പിൽ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിയായി പ്രവർത്തിച്ചു .

‘കെ ടി എൻ കോട്ടൂർ: എഴുത്തും ജീവിതവും’ നോവലിന്‌ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഇത്‌ ‘ഞാൻ’ എന്ന പേരിൽ സിനിമയായി. ‘പാലേരി മാണിക്യം–- ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ നോവലും സിനിമയായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.