കോട്ടയം : കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര പിണഞ്ചിറക്കുഴി ഭാഗത്ത് തേവർമാലിൽ വീട്ടിൽ പ്രഭാകരൻ മകൻ ജിനു ടി.പി (47), അകലക്കുന്നം മറ്റക്കര ഭാഗത്ത് കിളിയൻകുന്ന് കോളനിയിൽ വിലങ്ങുംപാറയിൽ വീട്ടിൽ ജോസഫ് മകൻ രാജു പി.ജെ (60) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡെൻസാഫ് ടീമും ഗാന്ധിനഗർ പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വില്ലൂന്നി – കരിപ്പൂത്തട്ട് റോഡിൽ ഇല്ലിമൂല ഭാഗത്ത് വച്ച് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി ഇവരെ പിടികൂടുന്നത്. ഗാന്ധിനഗർ സ്റ്റേഷൻ എസ്.ഐ വിദ്യ വി, എ.എസ്.ഐ പത്മകുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളിൽ ഒരാളായ ജിനുവിന് ഗാന്ധിനഗർ സ്റ്റേഷനിൽ നിരവധി കഞ്ചാവ് കേസുകൾ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.