അമിതവണ്ണവും അവിടവിടെ അടിഞ്ഞു കൂടിയ കൊഴുപ്പും കൊണ്ട് ആശങ്കപ്പെടുന്നവരാണ് നമ്മളിൽ പലരും. എങ്ങനെയെങ്കിലും ഇതൊന്ന് കുറയ്ക്കാനായി പട്ടിണി കിടന്നും പ്രഭാത ഭക്ഷണം ഒഴിവാക്കിയും പലരും വണ്ണം കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. പ്രഭാത ഭക്ഷണം മുടക്കിയാൽ വിശപ്പ് കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. ഇത് അമിതാഹാരത്തിനും തന്മൂലം അമിതവണ്ണത്തിനും കാരണമാവും. രാവിലെ എഴുന്നേൽക്കുമ്പോൾ പിന്തുടരുന്ന ചില ശീലങ്ങൾ നമ്മുടെ ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, പ്രഭാതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെ നോക്കാം.
1) വെറും വയറ്റിൽ ചെറു ചൂടു വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങൾ നീക്കാൻ സഹായിക്കും. അതുപോലെ തന്നെ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാം. കൂടാതെ ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2) ഗ്രീൻ ടീ കുടിച്ചാൽ ശരീര ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഗ്രീൻ ടീ വെറുവയറ്റിലോ പ്രഭാതഭക്ഷണത്തോടൊപ്പമോ കുടിക്കാം. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും.
3) പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. പ്രത്യേകിച്ച് രാവിലെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. അത് വിശപ്പിനെ നിയന്ത്രിക്കാനും ഒരു ദിവസത്തെ ഊർജം നിലനിർത്താനും സഹായിക്കും.
4) ഏത്തപ്പഴം രാവിലെ കഴിക്കുന്നത് നല്ലതാണ്. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഏത്തപ്പഴം കഴിക്കുന്നത് വിശപ്പ് ശമിക്കാൻ സഹായിക്കും. ഒപ്പം വയർ നിറയുകയും ചെയ്യും. ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ നല്ല ബാക്ടീരിയയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഇതുവഴി കഴിയും. ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് എനർജി നൽകുക മാത്രമല്ല ശാരീരികക്ഷമത വർധിപ്പിക്കുകയും ചെയ്യും. ഇത് അധിക കലോറി കത്തിച്ചു കളയും. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമമായി നിലനിർത്തും. പൊട്ടാസ്യം ധാരാളമടങ്ങിയ ഏത്തപ്പഴം രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
5) സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ഫൈബറും ആൻറിഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും.
6) അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പോഷകങ്ങളുടെ കലവറയാണ് മുട്ട. ഒപ്പം കലോറി വളരെ കുറവുമായതിനാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്ന ഭക്ഷണമാണിത്. കൂടാതെ വിറ്റാമിൻ സിയും മുട്ടയിൽ ധാരാളം അടങ്ങിയിരിക്കുന്നു.
7) ഓട്സ് ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഹൈ പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് ആണ് ഓട്സ്. ഇവ വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും.
8) രാവിലെ മുളപ്പിച്ച ധാന്യങ്ങളും പയറുവർഗങ്ങളും കഴിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. മഗ്നീഷ്യവും പ്രോട്ടീനുകളും നാരുകളും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ദഹനസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും ഇവ സഹായിക്കും.
9) ഡയറ്റിനൊപ്പം കൃത്യമായ വ്യായാമം കൂടി ഉണ്ടെങ്കിൽ, പെട്ടെന്ന് നിങ്ങളുടെ വണ്ണം കുറയ്ക്കാം. രാവിലെ കുറച്ച് വെയിൽ കൊള്ളുന്നതും ശരീരത്തിലെ കൊഴുപ്പ് കത്തിച്ചു കളയാൻ സഹായിക്കും.