കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആർ എം ഒ ആയി ഡോ ലിജോ മാത്യൂവിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ആഫീസ് അറിയിച്ചു. ആർ എം ഒ ആയിരുന്ന ഡോ ആർ പി രഞ്ചിൻ രാജി വച്ചതിനാലാണ് എആർഎംഒ ആയിരുന്ന ഡോ ലിജോ മാത്യൂവിനെ ആർ എം ഒ ആക്കിയത്. രണ്ട് മാസക്കാലമായി ശസ്ത്രക്രീയാതീയ്യേറ്ററിൽ ഉണ്ടായിരുന്ന ഒരു നേഴ്സ്മായി ഉണ്ടായ അഭിപ്രായ വ്യത്യാസം നിലനിൽക്കവേ, ഒക്ടോബർ 20 ന് ഈ നേഴ്സ്മായി വീണ്ടും അഭിപ്രായ വ്യത്യാസമുണ്ടായി. ഡോ രഞ്ചിനെ ഹിരണ്യ ശസ്ത്രക്രീയക്കായി തീയ്യേറ്ററിന് വെളിയിൽ എത്തിച്ചപ്പോഴാണ് നേഴ്സ്മായി വീണ്ടും വാക്ക് തർക്കമുണ്ടാകുന്നത്.
തുടർന്ന് പിറ്റേ ദിവസം (21) ഡോ രഞ്ചിൻ ഒരു മാസത്തേയ്ക്ക് അവധിയിൽ പ്രവേശിച്ചതായി പ്രിൻസിപ്പാൾ ഓഫീസ് അറിയിച്ചു. ശസ്ത്രക്രീയ കഴിഞ്ഞതിനാലാണ് ഒരു മാസത്തേയ്ക്ക് അവധിയെടുത്ത തെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ ഒരു മാസത്തേയ്ക്ക് അവധിയെടുത്തപ്പോൾ എന്തിനാണ് ആർ എം ഒ യുടെ ഔദ്യോഗിക ബോർഡ് നീക്കം ചെയ്ത തെന്ന ചോദ്യത്തിന് അധികൃതർ മറുപടി നൽകിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് അന്നുമുതൽ എആർ എംഒ ആയിരുന്ന ഡോ ലിജോമാത്യൂവിന് ആർ എം ഒ യുടെ ചാർജ്ജ് നൽകിയിരിക്കുകയായിരുന്നു. ഇന്നലെ (വെള്ളിയാഴ്ച) ഡോ ലിജോ മാത്യൂവിനെ ആർ എം ഒ ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങുകയായിരുന്നു.