ഈഫൽ ഗോപുരം സാക്ഷി… ഹൻസികയെ പ്രൊപ്പോസ് ചെയ്ത് സുഹൈൽ കതൂരിയ; ‘സമ്മതം’ പറഞ്ഞ് നടി

ഈഫൽ ഗോപുരത്തെ സാക്ഷിയാക്കി നടി ഹൻസിക മോത്‌വാനിയോട് പ്രണയം പറഞ്ഞ് സുഹൈൽ കതൂരിയ. സുഹൈൽ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ ഹൻസിക തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. നടി ‘സമ്മതം’ മൂളിയതോടെ ഉടന്‍ വിവാഹിതയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ്സ് പങ്കാളിയുമാണ് സുഹൈൽ കതൂരിയ. രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരുകയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബർ നാലിനാണ് ഇരുവരുടെയും വിവാഹം. ഡിസംബർ രണ്ടിന് സൂഫി പരിപാടിയോട് കൂടിയാണ് വിവാഹച്ചടങ്ങുകൾക്ക് തുടക്കമാകുക. മെഹന്ദി- സംഗീതാഘോഷം ഡിസംബർ മൂന്നിനാണ്. ഡിസംബർ നാലിന് ഹാൽദി. തൊട്ടടുത്ത ദിവസം വിവാഹം.മുംബൈ സ്വദേശിയായ ഹൻസിക ടെലിവിഷൻ സീരിയലിലൂടെ ബാലതാരമായിട്ടാണ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് അല്ലു അർജുൻ ചിത്രം ദേസമുരുഡുവിൽ നായികയായി തെന്നിന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങള്‍. ഏറ്റവും പുതിയതായി റൗഡി ബേബി, പാർട്ണർ ഉൾപ്പടെ അഞ്ച് സിനിമകളാണ് തമിഴിൽ ഹൻസികയുടേതായി റിലീസിനൊരുങ്ങുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.