ശരീരത്തിൻറെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തി​ന്റെയും തലമുടിയുടെയും ആരോഗ്യത്തിന് നെല്ലിക്ക; ഉപയോഗിക്കേണ്ട വിധം

പോഷകങ്ങൾ ധാരാളം അടങ്ങിയതും വി​റ്റാ​മി​ൻ സി​ ഏറ്റവും കൂടുതൽ അടങ്ങിയതുമായ ഒരു ഫലമാണ് നെല്ലിക്ക. ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ ബി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. ശരീരത്തിൻറെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിൻറെയും തലമുടിയുടെയും ആരോഗ്യത്തിന് നെല്ലിക്ക നല്ലതാണ്.

Advertisements

നെല്ലിക്കയുടെ ചില എന്തൊക്കെയാണെന്ന് അറിയാം…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1) പ​തി​വാ​യി നെ​ല്ലി​ക്ക ക​ഴി​ക്കു​ന്ന​ത് കൊ​ള​സ്ട്രോ​ൾ ആ​രോ​ഗ്യ​ക​ര​മാ​യ തോ​തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ന് സ​ഹാ​യിക്കും. അ​തു​പോ​ലെ​ത​ന്നെ ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത് സഹായിക്കും.

2) നെ​ല്ലി​ക്ക​യി​ലെ ഇ​രു​മ്പ് ര​ക്ത​ത്തി​ലെ ഹീ​മോ​ഹീമോഗ്ലോബി​ൻ കൂട്ടുന്ന​താ​യി പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. അതുവഴി വിളർച്ച തടയാനും ഇവ സഹായിക്കും.

3) വിറ്റാമിൻ സി ധാരാളം അടങ്ങിയ നെല്ലിക്ക പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

4) വി​റ്റാ​മി​നുകളും ആ​ൻറി ഓ​ക്സി​ഡ​ൻറുകളും ധാരാളം അടങ്ങിയ നെല്ലിക്ക കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തി​മി​രസാധ്യത കുറയ്ക്കുന്നതിനും സ​ഹാ​യിക്കും.

5) നെ​ല്ലി​ക്ക​യി​ലെ കാത്സ്യം എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യത്തിന് നല്ലതാണ്. ഭ​ക്ഷ​ണ​ത്തി​ലെ മ​റ്റ് പോ​ഷ​ക​ങ്ങ​ളെ ശ​രീ​ര​ത്തി​ലേയ്​ക്ക് വ​ലി​ച്ചെ​ടു​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​കു​ന്ന​തി​നും നെ​ല്ലി​ക്ക സ​ഹാ​യിക്കും.

6) തലമുടിയുടെ ആരോഗ്യത്തിനും നെല്ലിക്ക ഏറെ നല്ലതാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. നെല്ലിക്കയിലെ വിറ്റാമിൻ സി കൊളാജൻ പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു. ഇത് മുടി വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. താരൻ അകറ്റാനും ഏറേ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതിൽ കുറച്ച് തൈര് ചേർത്ത് തലയോട്ടിയിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ മാസ്ക് സഹായിക്കും.

7) ചർമ്മത്തിൻറെ യുവത്വവും സൗന്ദര്യവും നിലനിർത്താൻ നെല്ലിക്ക ഏറേ ഗുണം ചെയ്യും. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ്, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിന് നെല്ലിക്ക കൊണ്ടുള്ള ഫേസ് പാക്കുകൾ സഹായിക്കും. അതിനായി ആദ്യം രണ്ട് ടീസ്പൂൺ നെല്ലിക്ക അരച്ചത്, ഒരു ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ചർമ്മത്തിലെ കരുവാളിപ്പ് കുറയ്ക്കുന്നതിന് ഈ ഫേസ് പാക്ക് സഹായിക്കും.

8) ചർമ്മത്തിൻറെ തിളക്കത്തിനും നിറം വർധിപ്പിക്കുന്നതിനും പപ്പായ- നെല്ലിക്ക ഫേസ് പാക്ക് സഹായിക്കും. ഇതിനായി ആദ്യം രണ്ട് ടീസ്പൂൺ നെല്ലിക്ക നീരും രണ്ട് ടീസ്പൂൺ പപ്പായ ഉടച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.