സംബിയ :ലോകത്തിലെ ഏറ്റവും വലിയ മരതകക്കല്ല് ഏതാണ് എന്നും എവിടെയാണ് കണ്ടെത്തിയത് എന്നും അറിയാമോ? ഗിന്നസ് ലോക റെക്കോർഡ് സിംബാബ്വെയിൽ നിന്നും കണ്ടെത്തിയ ഒരു മരതകക്കല്ലിനെ ലോകത്തിലെ ഏറ്റവും വലിയ മരതകക്കല്ലായി അംഗീകരിച്ചിരിക്കുകയാണ്. സാംബിയയിൽ നിന്നുമുള്ള ഈ മനോഹരമായ കണ്ടുപിടിത്തത്തെ കുറിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 7525 കാരറ്റുള്ള ഈ മരതകക്കല്ലിന്റെ ഭാരം 1.505 കിലോഗ്രാം ആണ്. സാംബിയയിലെ കോപ്പർബെൽറ്റ് പ്രവിശ്യയിൽ നിന്നും 2021 -ലാണ് ഈ മരതകക്കല്ല് കണ്ടെത്തിയത്. ജിയോളജിസ്റ്റായ മാനസ് ബാനർജി, റിച്ചാർഡ് കപെറ്റ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് സാംബിയയിലെ ഖനിയിൽ നിന്നും ഇത് കണ്ടെത്തിയത്. പിന്നാലെ, മരതകക്കല്ലിന് ‘ചിപെംബെലെ’ എന്ന് പേര് നൽകി. ഈ വാക്കിന്റെ അർത്ഥം കാണ്ടാമൃഗം എന്നാണ്.
എന്നാൽ, സാംബിയയിലെ ഖനിയിൽ നിന്നും കണ്ടെത്തുന്ന ആദ്യത്തെ മരതകക്കല്ല് അല്ല ഇത്. അടുത്തിടെ രണ്ട് മരതകക്കല്ലുകൾ കൂടി ഇവിടെ നിന്നും കണ്ടെത്തുകയുണ്ടായി. ഇൻസോഫു എന്ന മരതകക്കല്ല് 2010 -ലാണ് കണ്ടെത്തിയത്. ആന എന്നാണ് ഇൻഫോസുവിന്റെ അർത്ഥം. 2018 -ൽ ഇങ്കലാമു എന്ന മരതകക്കല്ലും കണ്ടെത്തി. സിംഹം എന്നാണ് ഈ വാക്കിന്റെ അർത്ഥം. കണ്ടുപിടിത്തത്തിന് പിന്നാലെ ചിപെംബെലെ വജ്രങ്ങളുടെയും മരതകങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരികളായ ഇഷെദ് സ്വന്തമാക്കി. പിന്നാലെ, ഇത് ലോകത്തിലെ തന്നെ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ മരതകക്കല്ലായിരിക്കുമെന്നു സംശയം തോന്നിയ അവർ ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് അപേക്ഷ നൽകി. ഈ വർഷം ഏപ്രിലിൽ ആണ് ഇത് അംഗീകരിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നത്. അങ്ങനെ, ഔദ്യോഗികമായി ചിപെംബെലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മരതക്കക്കല്ലായി.