കോട്ടയം. സമാന്തര പ്രതിപക്ഷനേതാവാകാനുള്ള ശ്രമമാണ് കേരളാ ഗവര്‍ണ്ണര്‍ നടത്തുന്നതെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്മാന് ജോസ് കെ.മാണി എം.പി. കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഉള്ള സംസ്ഥനാങ്ങളില് ബോധപൂര്‍വ്വം ഭരണസ്തംഭനം സൃഷ്ടിക്കുക എന്ന ആസൂത്രിത അജണ്ടയുടെ ഭാഗമാണ് ഗവര്‍ണ്ണറുടെ നടപടികള്‍. സ്വന്തം രാഷ്ട്രീയ മേലാളന്മാരെ പ്രീതിപ്പെടുത്താനുള്ള ഗവര്‍ണ്ണറുടെ ശ്രമങ്ങള്‍ കേരളം വെച്ചുപൊറുപ്പിക്കില്ല. തന്റെ ഭരണഘടനാ ചുമതലകളെല്ലാം മറന്ന ഗവര്‍ണ്ണര്‍ എല്ലാ അതിരുകളും ലംഘിക്കുകയാണ്. ഏറ്റവുമൊടുവില്‍ ക്ഷണിച്ചുവരുത്തിയ മാധ്യമപ്രതിനിധികളെ അധിക്ഷേപിച്ച് പുറത്താക്കിയത്് ഫാസിസ്റ്റ് നടപടിയാണ്. ഭരണഘടനയുടെ നെടുംതൂണായ മാധ്യമങ്ങളുടെ സ്വതന്ത്ര്യത്തിന് മാടമ്പി മനസ്സോടെ വിലങ്ങിടാന്‍ ശ്രമിക്കുന്ന ഗവര്‍ണ്ണര്‍ സര് സ.പിയുടെ പ്രേതം ബാധിച്ചതുപോലെയാണ് പെരുമാറുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.
കേരളം ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ സാമൂഹ്യവിപത്തായ മയക്കുമരുന്ന് ഉപയോഗത്തിന് എതിരായി കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം എന്ന നിലയില്‍ 14 ന് കോട്ടയം ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും വാര്‍ഡ് തലത്തില്‍ മോചനജ്വാല സംഘടിപ്പിക്കും. ജനകീയ പ്രചരണ ജാഥകള്‍, വിദ്യാലയങ്ങില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും ലഘുലേഖ വിതരണം എന്നിങ്ങനെ ബൃഹത്തായ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിലത്തകര്‍ച്ചയെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ വിലസ്ഥിരതാഫണ്ട് വഴി കിലോയ്ക്ക് 250 രൂപ ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. ഈ ആവശ്യം മുന്‍നിര്‍ത്തി ചെയര്‍മാന്റെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷം ആവശ്യമുള്ളതിനേക്കാള്‍ 4,25,000 ടണ്‍ ഇറക്കുമതി നടത്തി. ഇത് രാജ്യത്തെ റബ്ബര്‍ കര്‍ഷകരോട് ചെയ്ത കടുത്ത അപരാധമാണ്.കേന്ദ്രസര്‍ക്കാര്‍ ഈ നയം തിരുത്തി റബ്ബറിന്റെ ഇറക്കുമതി അടിയന്തിരമായി നിര്‍ത്തലാക്കണം. കേന്ദ്ര സര്‍ക്കാര്‍ 1947ലെ റബ്ബര്‍ ആക്ട് പിന്‍വലിച്ച് പുതിയ റബര്‍ പ്രൊമോഷന് & ഡെവലെപ്മെന്റ് ബില്‍ കൊണ്ടുവരികയാണ്. പുതിയ നിയമത്തിലെ പല നിര്‍ദ്ദേശങ്ങളും, കര്‍ഷക വിരുദ്ധമാണ്. ഇതിനെതിരെ കേരളാ കോണ്‍ഗ്രസ് (എം) നിരവധിതവണ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്. പുതിയ നിയമത്തില്‍ റബ്ബറിനെ കാര്‍ഷിക ഉത്പന്നമായി പ്രഖ്യാപിച്ച് 1 കിലോ റബ്ബറിന് 250 രൂപ എങ്കിലും താങ്ങുവില നിശ്ചയിച്ച് നിയമം പാസാക്കണം. പുതിയ റബ്ബര്‍ ബില്‍, റബ്ബറിനെ വ്യാവസായിക ഉല്‍പ്പന്നമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത് തിരുത്തി കാര്‍ഷിക ഉല്‍പ്പന്നമായി പ്രഖ്യാപിച്ച് നിയമം പാസാക്കണം.ബഫര്‍സോണ്‍ വിഷയം പോലെ തന്നെ മലയോര കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുന്ന ഇടുക്കിയിലെ ഭൂപ്രശ്നം, പത്തനംതിട്ടയിലെ പട്ടയവിഷയങ്ങള്‍, നെല്‍ കര്‍ഷകരും നാളികേര കര്‍ഷകരും നേരിടുന്ന പ്രതിസന്ധി എന്നീ വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.
പാര്‍ട്ടി തെരെഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിലവിലുള്ള പോഷകസംഘടനകള്‍ക്ക് പുറമെ ബാലവേദി, പഞ്ചായത്തുകള്‍, മത്സ്യത്തൊഴിലാളി രംഗം, കായികരംഗം, കലാ സാംസ്ക്കാരികം തുടങ്ങിയ മേഖലകളില്‍ പാര്‍ട്ടി ഫോറങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും മന്ത്രിയുമായ റോഷി അഗസ്റ്റിന് മുഖ്യപ്രഭാഷണം നടത്തി വൈസ് ചെയര്മാന്മാരായ തോമസ് ചാഴികാടന് എം.പി, ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, പി.കെ സജീവ്, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, എന്‍.എം രാജു എന്നിവര്‍ പ്രസംഗിച്ചു.എല്ലാ മേഖലകളിലും പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ചെയര്മാന് ജോസ് കെ.മാണിയുടെ മിഷന് 2030 ന്റെ ഭാഗമായി കേരളാ കോണ്‍ഗ്രസ്സ് (എം) ഇതാധ്യമായി ബാലവേദി രൂപീകരിക്കുന്നു. സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്കായി രൂപീകരിക്കുന്ന ബാലവേദിക്ക് പ്രത്യക്ഷ രാഷ്ട്രീയ സ്വഭാവം ഉണ്ടാവില്ല. കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പാനുള്ള പരിശീലനങ്ങള്‍, മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, രക്ഷാകര്ത്താകള്ക്കായുള്ള പേരന്റിംഗ് പ്രോഗ്രാം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. സംസ്ഥാന തെരെഞ്ഞെടുപ്പിന് ശേഷം പുതുതായി രൂപീകരിച്ച സെക്രട്ടേറിയറ്റ് യോഗം പരമ്പരാഗത പോഷകസംഘടനകള്‍ക്ക് പുറമെ 7 പുതിയ പാര്‍ട്ടി ഫോറങ്ങള്‍ രൂപീകരിക്കാനും തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടേയും, ജനപ്രതിനിധികളുടേയും ആശയവിനിമയശേഷി മെച്ചപ്പെടുത്താനുള്ള സ്ക്കൂള് ഓഫ് കമ്മ്യൂണിക്കേഷന്‍, ത്രിതലപഞ്ചായത്ത് പ്രവര്‍ത്തനം മുതല്‍ യുവാക്കളെ കേന്ദ്രീകരിച്ച് കായിക വേദി വരെ ഇതിന്റെ ഭാഗമായി രൂപീകരിക്കും. പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ക്ക് തന്നെ പ്രത്യേക ചുമതലയും ഇതിനായി നല്കി.