കോട്ടയം : മയക്കുമരുന്ന് മാഫിയയ്ക്ക് സാമ്പത്തിക സഹായം നല്കിയിരുന്നവരില് പ്രധാനി അറസ്റ്റിൽ. മയക്കുമരുന്ന് മാഫിയക്ക് ലഹരിവസ്തുക്കൾ കച്ചവടം നടത്തുന്നതിന് സാമ്പത്തികമായി സഹായം ചെയ്തു വന്നിരുന്നതിലെ പ്രധാനി പോലീസിന്റെ പിടിയിലായി. കോട്ടയം കൈപ്പുഴ മച്ചത്തിൽ വീട്ടിൽ ബിനോയി മകൻമൊസാർട്ട് (22) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തെലുങ്കാനയിലെ സെക്കന്ത്രാബാദിലുള്ള ബഞ്ചാരാഹിൽഎന്ന സ്ഥലത്തുനിന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സാഹസികമായി പിടികൂടുകയായിരുന്നു. ഈ മാസം ഒമ്പതാം തീയതി തലയോലപ്പറമ്പിൽ നടന്ന വന്‍ കഞ്ചാവ് വേട്ടയിൽ കെന്‍സ് സാബു, രഞ്ജിത്ത് എന്നിവരെ പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നും,കൂടാതെ ശാസ്ത്രീയമായി നടത്തിയ പരിശോധനയില്‍ നിന്നും ഇവർക്ക് മയക്കുമരുന്ന് വാങ്ങുന്നതിന് വേണ്ട സാമ്പത്തിക സഹായം ചെയ്തിരുന്നവരില് മൊസാർട്ട് കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈക്കം എ.എസ്.പി. നകുല്‍ രാജേന്ദ്ര ദേശ്മുഖ് , എസ്.ഐ. സജി കുര്യാക്കോസ്, സി.പി.ഓ മാരായ മുഹമ്മദ് ഷെബിൻ , അഭിലാഷ് .പി.ബി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ മയക്കുമരുന്ന് സംഘത്തിന് സാമ്പത്തിക സഹായം നകിയതിന് ആർപ്പൂക്കര ഈസ്റ്റ് ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ മിഥുൻ സി. ബാബു, നീണ്ടൂർ കൈപ്പുഴ കുന്നുംപുറത്ത് വീട്ടിൽ സോബിൻ.കെ.ജോസ്, കെൻസ് സാബുവിന്റെ ഭാര്യ അനു ഷെറിൻ ജോൺ എന്നിവരെയും കൂടാതെ അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിൽ പ്രധാനിയായ സുര്‍ളാ പാണ്ടയ്യ എന്നയാളെയും കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ മൊസാർട്ടും പോലീസിന്റെ പിടിയിലാകുന്നത് .ഇയാള്‍ക്ക് ഏറ്റുമാനൂര്‍ എക്സ്സൈസില്‍ രണ്ടു കേസുകള്‍ നിലവിലുണ്ട്.