ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമായ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമാണ്. സൂര്യപ്രകാശം കൂടാതെ നാം കഴിക്കുന്ന ഭക്ഷണങ്ങൾ, ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള സപ്ലിമെന്റുകൾ എന്നിവയിൽ നിന്നും വിറ്റാമിൻ ഡി ലഭിക്കുന്നു. എന്നിരുന്നാലും ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് മെച്ചപ്പെടുത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗം സൂര്യപ്രകാശം കൊള്ളുക എന്നത് തന്നെയാണ്.
പലപ്പോഴും, നമ്മുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളെ നാം അവഗണിക്കുന്നു. ഇത്തരം പോഷകങ്ങളുടെ അഭാവം മൂലം ശരീരത്തിൽ സമൂലമായ മാറ്റം അനുഭവപ്പെടുമ്പോഴോ അല്ലെങ്കിൽ ചില അസ്വസ്ഥതകൾക്കും വേദനകൾക്കും വിധേയമാകുമ്പോഴോ മാത്രമാണ് മിക്കവരും ഇതിനെ കുറിച്ച് ശ്രദ്ധിക്കുന്നത്. ദുർബലമായ പ്രതിരോധശേഷി, അണുബാധ, നടുവേദന, മുടികൊഴിച്ചിൽ, പേശി വേദന, വിഷാദം എന്നിവ വിറ്റാമിൻ ഡിയുടെ കുറവിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘വിറ്റാമിൻ ഡി രോഗപ്രതിരോധ സംവിധാനത്തിന് പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല ചില രോഗങ്ങൾക്കെതിരായ പ്രതിരോധം മെച്ചപ്പെടുത്തുന്നു. കൂടാതെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കുന്നു. ഇത് ശ്വാസകോശ സംബന്ധമായ അണുബാധകൾ, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. കൂടാതെ പ്രമേഹ സാധ്യത കുറയ്ക്കുന്നു. ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങൾ കുറയ്ക്കുന്നതിലും വൈജ്ഞാനിക തകർച്ചയും ഡിമെൻഷ്യയും തടയുന്നതിനും സഹായിക്കുന്നു…’ – മാക്സ് ഹെൽത്ത് കെയറിലെ ഇന്റേണൽ മെഡിസിൻ അസോസിയേറ്റ് ഡയറക്ടർ ഡോ. റോമൽ ടിക്കൂ പറയുന്നു.
നിങ്ങളുടെ കൈകളും കാലുകളും കുറഞ്ഞത് 15 മിനിറ്റെങ്കിലും സൂര്യപ്രകാശത്തിൽ വെയിലത്ത് കാണിക്കുന്നത് വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കുമെന്നും ഡോ. റോമൽ ടിക്കൂ പറയുന്നു. പേശികളുടെ ബലഹീനതസ മലബന്ധം, അസ്ഥി വേദന, ക്ഷീണം അല്ലെങ്കിൽ വിഷാദം എന്നിവയാണ് വിറ്റാമിൻ ഡിയുടെ കുറവിന്റെ പ്രധാന ലക്ഷണങ്ങൾ. വൈറ്റമിൻ ഡിയുടെ കുറവ് കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും റിക്കറ്റുകൾക്ക് കാരണമാകും. കനം കുറഞ്ഞതും ദുർബലവും വികലവുമായ അസ്ഥികൾക്ക് കാരണമാകുന്ന ഒരു രോഗമാണ് റിക്കറ്റ്സ്. കുട്ടിക്കാലത്ത് വിറ്റാമിൻ ഡി വളരെ പ്രധാനമാണ്. കാരണം ഇത് എല്ലുകളുടെ വളർച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമാണെന്ന് ഡോ. റോമൽ ടിക്കൂ പറഞ്ഞു.
നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ചേർക്കേണ്ട വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…
ചീസ്: വെജിറ്റേറിയൻ ഭക്ഷണത്തിലെ വിറ്റാമിൻ ഡിയുടെ പ്രധാന ഉറവിടങ്ങളിലൊന്ന് ചീസാണ്. വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കുന്നതിനുള്ള ഏറ്റവും ലളിതവും രുചികരവുമായ മാർഗ്ഗം ചീസ് കഴിക്കുക എന്നതാണ്.
മുട്ട: മുട്ടയുടെ മഞ്ഞക്കരുവിൽ മാത്രമേ വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ളൂ. കോളിൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ ഉറവിടമാണ് മുട്ട. കൂടാതെ നിങ്ങൾക്ക് ആവശ്യമായ എല്ലാ പ്രധാന അമിനോ ആസിഡുകളും അവയിൽ ഉൾപ്പെടുന്നു.
കൂൺ: കൂണുകളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടില്ലെങ്കിലും, മനുഷ്യർക്ക് കഴിയുന്നതുപോലെ എർഗോസ്റ്റെറോൾ എന്ന പദാർത്ഥത്തിന്റെ സഹായത്തോടെ അൾട്രാവയലറ്റ് വികിരണത്തിന് വിധേയമാകുമ്പോൾ അവയ്ക്ക് ഇത് ഉത്പാദിപ്പിക്കാൻ കഴിയും. അൾട്രാവയലറ്റ് വികിരണം ഏൽക്കുന്ന കൂണുകളുടെ ഒരു ഭാഗം വിറ്റാമിൻ ഡി ഉപഭോഗം 100% വർദ്ധിപ്പിച്ചതായി ഗവേഷണം പറയുന്നു.
സൽമൺ മത്സ്യം: നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ പ്രോട്ടീൻ ചേർക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ സാൽമൺ ഒരു മികച്ച ചോയ്സ് മാത്രമല്ല അതിൽ വിറ്റാമിൻ ഡിയും കൂടുതലാണ്. പോഷകസമൃദ്ധമായ പ്രോട്ടീനിന്റെയും ഒമേഗ -3 ഫാറ്റിയുടെയും മികച്ച ഉറവിടമാണ് സാൽമൺ.
സോയാബീൻ: പരമ്പരാഗത പശുവിൻ പാലിന്റെ ഏതാണ്ട് സമാനമായ പ്രോട്ടീൻ സോയാപാലിൽ ഉണ്ടെങ്കിലും, അതിൽ ഉയർന്ന അളവിൽ ഇരുമ്പ്, വിറ്റാമിൻ സി, വിറ്റാമിൻ ഡി എന്നിവയും ഉണ്ട്. അമിതഭക്ഷണം ഇല്ലാതാക്കാൻ സോയാബീനും സോയ അധിഷ്ഠിത ഉൽപന്നങ്ങൾക്കും കഴിയും. സോയാബീൻ നല്ല അളവിൽ നാരുകളും പ്രോട്ടീനും നൽകുന്നു. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കൂട്ടാൻ ആഗ്രഹിക്കുന്നവർക്കും സോയാബീൻ പ്രയോജനകരമാണ്. പ്രമേഹം, ഹൃദ്രോഗങ്ങൾ തുടങ്ങിയ അപകടകരമായ അവസ്ഥകളിൽ നിന്നു സംരക്ഷിക്കുന്നു.