ബെർലിൻ : ജര്‍മനിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ലേസര്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്ന് മകന് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അപ്പയ്ക്ക് പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Advertisements
അപ്പയുടെ ലേസര്‍ ശാസ്ത്രക്രിയ ബര്‍ലിനിലെ ചാരിറ്റി ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തിയായി. ഒരാഴ്ചത്തെ പൂര്‍ണമായ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും സ്നേഹത്തിനും നന്ദി’. ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.