കോട്ടയം : എസ്.എസ്.എൽ.സി , ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. യൂണിയൻ പ്രസിഡന്റ് എം.മധുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും എസ്.എസ്. എൽ.സി വിദ്യാഭ്യാസ അവാർഡ് വിതരണവും മന്ത്രി വി.എൻ.വാസവൻ നിർവ്വഹിച്ചു .
യൂണിയൻ സെക്രട്ടറി ആർ.രാജീവ് യോഗത്തിന് സ്വാഗതം ആശംസിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മചൈതന്യസ്വാമി ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജ്യോതിസ് മോഹൻ ഹയർ സെക്കണ്ടറി വിദ്യാഭ്യാസ അവാർഡിന് അർഹരായ കുട്ടികൾക്ക് മൊമന്റോ നൽകി അനുമോദനങ്ങൾ നേർന്നു. എസ്.എൻ.ഡി.പി.യോഗം കൗൺസിലർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏ.ജി.തങ്കപ്പൻ മുഖ്യപ്രസംഗം നടത്തി.
യോഗം ബോർഡ് മെമ്പർമാരായ അഡ്വ.ശാന്താറാം റോയി തോളൂർ, അഡ്വ.കെ.എ. പ്രസാദ്, വി.എസ്. സുരേഷ് കുമാർ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ലിനീഷ് റ്റി.ആക്കളം വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ എന്നിവർ പ്രസംഗിച്ചു. യൂണിയൻ വൈസ്.പ്രസിഡന്റ് വി.എം.ശശി നന്ദിയും അറിയിച്ചു.
യൂണിയൻ കൗൺസിൽ അംഗങ്ങൾ യൂത്ത്മൂവ്മെന്റ് – വനിതാ സംഘം യൂണിയൻ പ്രവർത്തകർ, വിവിധ ശാഖ -ഭാരവാഹികൾ , അവാർഡിന് അർഹരായ യൂണിയന് കീഴിലുള്ള കുട്ടികളും രക്ഷിതാക്കളും ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.