കാണാതായ സ്മാർട്ട് ഫോൺ കണ്ടെത്താൻ കോട്ടയത്തെ മിടുക്കന്മാരുടെ ‘നെറ്റ് വർക്ക്’..! പൊലീസില്ലാതെ സ്മാർട്ട് ഫോൺ പൊക്കി പോക്കറ്റിലാക്കി മിടുമിടുക്കന്മാർ; ഇവരാണ് കോട്ടയത്തെ ആ മിടുക്കൻകുട്ടപ്പന്മാർ

കോട്ടയം: ഒരു സ്മാർട്ട് ഫോൺ കൈമോശം വന്നാൽ എന്തു ചെയ്യും, സാധാരണ പൊലീസിൽ ഒരു പരാതി നൽകിയ ശേഷം പുതിയ ഫോൺ വാങ്ങാൻ കടയിലേയ്ക്കു നടക്കും. എന്നാൽ, കൊട്ടയത്തെ ഈ മിടുമിടുക്കന്മാർ കൈവിട്ടു പോയ ഫോണിനെ പിടിക്കാൻ സ്വന്തം ‘നെറ്റ് വർക്ക്’ തന്നെ പുറത്തെടുത്തു. ആ കഥ ഇങ്ങനെ…
മുപ്പതിനായിരം രൂപയുടെ ഫോൺ മോഷണം പോയപ്പോഴാണ് നാഗമ്പടം സ്വദേശികളായ പി.ഗോവിന്ദ്, അതുൽ രാജേഷ്, അമൽ സാം വർഗീസ് , നെവിൻ ടി.സക്കറിയ, അഖിൽ ജോർജ് എന്നിവർ ചേർന്ന് സൈബർ സെല്ലിനെ തോൽപ്പിക്കും വേഗത്തിൽ ഫോൺ വീണ്ടെടുത്തത്.
പനയക്കഴിപ്പ് തലവന്നാട്ടില്ലത്തു നിന്നും മോഷണം പോയ ഫോണിന് പിന്നാലെയാണ് യുവാക്കളുടെ സംഘം സഞ്ചരിച്ചത്. വീട്ടിലെത്തിയ യുവാവ് വീട്ടുകാരനായ പരമേശ്വരൻ നമ്പൂതിരിയുടെ ഫോൺ മോഷ്ടിച്ചു മുങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരുമക്കള്ായ സൂര്യലതയും, വിജയകുമാറും, ചെറുമകൻ ഗോവിന്ദുമാണ് പരാതി നൽകിയത്.

Advertisements

കോട്ടയം വെസ്റ്റ് പൊലീസിലും സൈബർ സെല്ലിലുമാണ് ഇവർ പരാതി നൽകിയത്. ഫോണിലെ നെറ്റ് ഓഫായതിനാൽ കണ്ടെത്താൽ പാടാണെന്നു പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ ഇവരെ മടക്കി. വൈകിട്ട് ആറിന് ഗോവിന്ദ് ഫോണിൽ വിളിച്ചു. മറുതലയ്ക്കൽ ബെല്ലടിച്ചതോടെ ഗുഗൂളിന്റെ ഫൈൻഡ് മൈ ഡിവൈസ് വഴി പരിശോധിച്ചു. ഇതോടെ കുറിച്ചിയിലാണ് ഫോണിന്റെ ലൊക്കേഷനെന്നു കണ്ടെത്തി. തുടർന്നു സൈബർ സെല്ലിനെ അറിയിച്ചെങ്കിലും പ്രദേശത്തെ ലോക്കൽ പൊലീസിനെ വിവരം അറിയിക്കാൻ നിർദേശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, പൊലീസിന്റെ സേവനം ലഭിക്കാതെ വന്നതോടെ സംഘം കുറിച്ചിയിലേയ്ക്കു തിരിച്ചു. എന്നാൽ, ഫോണിന്റെ ലൊക്കേഷനിൽ കണ്ടസ്ഥലം കഞ്ചാവ് സംഘത്തിന്റെ താവളമാണെന്നായിരുന്നു നാട്ടുകാരുടെ മറുപടി. തുടർന്ന് പ്രദേശവാസിയായ റിട്ട.എസ്‌ഐ റെജി ഇവരെ സഹായിക്കാൻ എത്തി. ചിങ്ങവനം പൊലീസിനെ വിവരം അറിയിച്ച ശേഷം മൊബൈൽ ട്രാക്കർ സംഘം പറമ്പിൽ കയറി. ഫൈൻഡ് മൈ ഡിവൈസിലെ പ്ലേ സൗണ്ട് വഴി ഫോണിലെ അലാറം അടിപ്പിച്ചു. സംഘം കയറിച്ചെന്ന പൊട്ടിപ്പൊളിഞ്ഞ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ നിന്നു കിട്ടിയത് ഏഴു മൊബൈൽ ഫോണുകൾ. ഫോൺ ട്രാക്കിംങ് സംഘവും പൊലീസും ഒരപു പോലെ ഞെട്ടി. അൽപ സമയം കഴിഞ്ഞ് എത്തിയ ചിങ്ങവനം പൊലീസിനു ഫോൺ കൈമാറി. തുടർന്ന്, പിറ്റേന്ന് സംഘത്തിന് സ്വന്തം ഫോൺ പരിശോധനകൾ പൂർത്തിയാക്കി തിരികെ കിട്ടുകയും ചെയ്തു.

ഫോൺ കിട്ടിയത് ഇങ്ങനെ
ഫോണിന്റെ സ്വിച്ച് ഓഫ് ബട്ടൺ അമർത്തിയപ്പോൾ സാംസങ്ങിന്റെ അസിസ്റ്റ് ആപ്പായ ബിക്‌സ്ബി തുറക്കാനുള്ള ഓപ്ഷൻ ഓൺ ആയി. ഇതാണ് കാണാതായ ഫോൺ കണ്ടെത്താൻ സഹായകരമായത്. കള്ളൻ ഓഫ് ബട്ടൺ ഞെക്കി ഫോൺ ഒളിപ്പിച്ചിരുന്നെങ്കിലും ഫോൺ പൂർണമായും ഓഫായിരുന്നില്ല. ഗൂഗിളിൽ നിന്നും ഫൈൻഡ് മൈ ഡിവൈസ് കണ്ടെത്തി, ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് ഫോണിന്റെ വിവരങ്ങൾ അറിയാനും നിയന്ത്രിക്കാനും സാധിച്ചത് സഹായകരമായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.